വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ തിരുനാള്‍ വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് പള്ളിനടയില്‍ കൂട്ട ഉപവാസം തുടങ്ങി .
ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നടപടിയായില്ലെങ്കില്‍ ശനിയാഴ്ച അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. പ്രതിഷേധത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പിന്തുണ പ്രഖ്യാപിച്ചു. പാവറട്ടി തിരുനാള്‍ സംയുക്ത വെടിക്കെട്ട് കമ്മിറ്റി, ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്
140 വര്‍ഷമായി പള്ളി ആചാരത്തിന്റെ ഭാഗമായി വെടിക്കെട്ട് നടന്നുവരുന്നുണ്ട്. കഴിഞ്ഞവര്‍ഷം കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം ഉണ്ടായിട്ടുപോലും ഡിസ്‌പ്ലേ ചൈനീസ് വെടിക്കെട്ടിന് പാവറട്ടിക്ക് അനുമതി ലഭിച്ചിരുന്നു. ഈ വര്‍ഷം എല്ലാം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ജില്ലാ ഭരണകൂടം വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തിരുനാളിന് ഒരുതരത്തിലുള്ള ഫാന്‍സി വെടിക്കെട്ടുപോലും നടത്തില്ലെന്ന നിലപാടിലാണ് പാവറട്ടി തിരുനാള്‍ സംയുക്ത വെടിക്കെട്ട് കമ്മിറ്റി.
Post A Comment:
0 comments: