പാവറട്ടി സെന്റ് തോമസ് ആശ്രമ ദേവാലയത്തിൽ 40 മണിക്കൂർ ആരാധന ഇന്ന് ആരംഭിക്കും. ജില്ലയിൽ അപൂർവം ദേവാലയങ്ങളിൽ മാത്രമാണ് തുടർച്ചയായി 40 മണിക്കൂർ ആരാധന നടക്കുന്നത്. അതിരൂപത വികാരി ജനറാൾ മോൺ. ജോർജ് കോമ്പാറയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 6.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കും തുടർന്നുള്ള ഭക്‌തിസാന്ദ്രമായ ദിവ്യകാരുണ്യപ്രദക്ഷിണത്തോടുംകൂടി ആരാധനക്ക് തുടക്കമാകും.
ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട്, ഫാ. ജിജോ തീതായി എന്നിവർ സഹകാർമികരാകും. ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലി, വചനസന്ദേശം എന്നിവക്ക് തിരുവനന്തപുരം പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. സിറിയക് മുഖ്യകാർമികത്വം വഹിക്കും. ദിവ്യകാരുണ്യപ്രദക്ഷിണത്തോടെ ആരാധനക്ക് സമാപ്തിയാകും.

Post A Comment:
0 comments: