തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് ഇനി സൗജന്യ വൈ–ഫൈ സൗകര്യം. രണ്ടാം പ്ലാറ്റ്ഫോമിൽനിന്നു മുകളിലേക്കു കയറാൻ എസ്കലേറ്റർ. ഹൈടെക് സൗകര്യങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗ് വഴി കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ എന്നിവർ എസ്കലേറ്ററിൽ കയറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം ഡിവിഷൻ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ കെ.എസ്.ജയിൻ, സ്റ്റേഷൻ മാനേജർ ജോസഫ് നൈനാൻ തുടങ്ങിയവർ പങ്കെടുത്തു.
തൃശൂർ, തിരുവനന്തപുരം, പാലക്കാട് സ്റ്റേഷനുകൾ കോഴിക്കോടുമായി ബന്ധപ്പെടുത്തി റെയിൽ ടെല്ലിന്റെ എച്ച്ഡി വീഡിയോ കോൺഫറൻസിംഗ് സൗകര്യം ഉപയോഗിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.
റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കും ഇതുവഴി കടന്നു പോകുന്നവർക്കും വൈ–ഫൈ സൗകര്യം ഉപയോഗിച്ച് ഒരു ഉയർന്ന എച്ച്ഡി വീഡിയോ, ഒരു പുസ്തകം അല്ലെങ്കിൽ ഒരു പുതിയ ഗെയിം ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
പ്രതിദിനം 20,000 യാത്രക്കാർ എത്തുന്ന സ്റ്റേഷനാണ് തൃശൂർ. യാത്രക്കാർക്കു വൈ–ഫൈ സേവനം നൽകുന്നത് റെയിൽ വയർ എന്ന റെയിൽ ടെല്ലിന്റെ ബ്രോഡ് ബാൻഡ് സേവനമാണ്. യാത്രക്കാർക്ക് ഏറ്റവും മികച്ച രീതിയിലുള്ള ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്‌തമാക്കി.
റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരക്കുന്ന ലിഫ്റ്റിന്റെ ഉദ്ഘാടനം മൂന്നു മാസത്തിനുള്ളിൽ നടത്തുമെന്നു സ്റ്റേഷൻ മാനേജർ ജോസഫ് നൈനാൻ പറഞ്ഞു. നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. എസ്കലേറ്ററിന്റെ നിർമാണം പൂർത്തിയാക്കാനുള്ളതും എത്രയും വേഗം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്
Post A Comment:
0 comments: