മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏദന്റെ സ്വപ്ന കുടുക്കയിലെ സന്പാദ്യം മുഴുവൻ നൽകി. കാക്കശ്ശേരി ചിറയത്ത് ജിയോയുടെയും അധ്യാപികയായ സിനിയുടെയും കൊച്ചു മിടുക്കനാണ്
ഏദൻ ആദം ജിയോ. സൈക്കിൾ വാങ്ങിക്കുക എന്ന തന്റെ ആഗ്രഹം നിറവേറ്റാൻ വേണ്ടിയാണ് ഏദൻ കുടുക്കയിൽ പൈസ സ്വരുക്കൂട്ടിവെക്കാൻ തുടങ്ങിയത്.
ഏന്നാൽ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ കുട്ടികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി കൊണ്ടിരിക്കുന്ന വാർത്ത ഏദന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ആ കുഞ്ഞു മനസ്സിൽ തനിക്കും സഹായം നൽകണമെന്ന ആഗ്രഹം ഉടലെടുത്തു.ഏദൻ തന്റെ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവരും മകന് പൂർണ്ണ പിന്തുണയേകി. മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്ന് മുരളി പെരുനെല്ലി എം.എൽ.എ. ഏദന്റെ വീട്ടിലെത്തി കാശ് കുടുക്കയിലെ പണം ഏറ്റുവാങ്ങി. സ്വപ്ന കുടുക്കയിൽ 2610 രൂപയാണ് ഉണ്ടായിരുന്നത്.
പാവറട്ടി സെന്റ് ജോസഫ് സി.എം. ഐ.സ്കൂളിലെ യു.കെ.ജി. വിദ്യാർത്ഥിയാണ് ഏദൻ. ദുരിതത്തിലായ സഹോദരങ്ങളോട് സ്നേഹവും കാരുണ്യവും പ്രകടിപ്പിച്ച ഏദനെയും മാതാപിതാക്കളെയും മുരളി പെരുനെല്ലി എം.എൽ.എ. അഭിനന്ദിച്ചു.

Post A Comment:
0 comments: