ഭാരതാംബ ബ്രിട്ടീഷാധിപത്യത്തിലായിരുന്ന കാലത്ത് ഇന്നത്തെ പാവറട്ടിസെന്‍ററില്‍ എടുത്തുപറയത്തക്കതായി ഉണ്ടാ യിരുന്നത് ഒരു "കാവല്‍പ്പുര" മാത്രമായിരുന്നു. പാവറട്ടി ഇന്ന് ഭൗതികമായും ബൗദ്ധികമായും സാംസ്കാരികമായും വികസനം കൈവരി ച്ചിരിക്കുന്നു. ഭൗതിക വികസനം കൂടുതലായും അടിസ്ഥാനപ്പെട്ടിരിക്കുന്നത് ബൗദ്ധിക സാംസ്കാരിക വളര്‍ച്ചയില്‍ ത്തന്നെ. ഈ വളര്‍ച്ചയുടെ ചരിത്രത്തിലേക്കും ആ ചരിത്രസംഭവങ്ങളുടെ സംഭാവനകളിലേക്കും നമുക്കൊന്നു കണ്ണോടിക്കാം.


ഇരുപതാം നൂറ്റാണ്ടിന്‍റെ ഉദയത്തോടെതന്നെ പാവറട്ടിയില്‍ വിദ്യാഭ്യാസസ്ഥാ പനങ്ങളും ആരംഭിച്ചിട്ടുണ്ടായിരുന്നു. എന്തുകൊണ്ടും ഗണനീയമായത് 1905-ല്‍ കര്‍മ്മലീത്താ വൈദികര്‍ ആരംഭമിട്ട "സെന്‍റ് ജോസഫ്സ്" തന്നെ.
സെന്‍റ് ജോസഫ്സിന്‍റെ സ്ഥാപക മാനേജര്‍ യശ.സെലസ്റ്റിനച്ചനായിരുന്നു. സെന്‍റ് ജോസഫ്സിന്‍റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് ഉപഗ്രഹങ്ങ ളായി വളര്‍ന്നുവന്ന സ്ഥാപനങ്ങള്‍ നിരവധിയാണ്.
1890-ല്‍ സെന്റ് തോമസ് കര്‍മ്മലീത്താശ്രമസഭ സ്ഥാപിച്ച സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ 1905 മെയ് 18-ന് കെട്ടിടനിര്‍മ്മാണം ആരംഭിച്ചു. 1908 മെയ്-6 ന് മദ്രാസ് സര്‍ക്കാരിന്റെ അംഗീകാരം കിട്ടി. 1940-ല്‍ സെക്കന്ററി ട്രെയിനിംഗ് ക്ളാസുകളും 1943-ല്‍ ഹയര്‍ ട്രെയിനിങ്ങ് ക്ളാസുകളും ആരംഭിച്ചു. ഈ വിദ്യാലയത്തിന്റെ 100 വര്‍ഷത്തിന്റെ പ്രവര്‍ത്തനഫലങ്ങള്‍ പഞ്ചായത്തിന്റെ സാംസ്കാരിക-വിദ്യാഭ്യാസമേഖലയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. സമീപപഞ്ചായത്തുകളില്‍ നിന്നും ധാരാളം വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തെ ആശ്രയിച്ചിരുന്നു. നിരവധി പ്രഗല്‍ഭരായ വ്യക്തികളെ വളര്‍ത്തിയെടുത്തിട്ടുള്ള പ്രമുഖ വിദ്യാലയമാണിത്.
[fquote]1940 മുതല്‍ ഇരുപതുവര്‍ഷക്കാലം നില കൊണ്ട സെക്കന്‍ററി സ്കൂളിന്‍റെ ബാലാരിഷ്ടതകള്‍ക്ക് അറുതി വരുത്തിയത് 1914 ല്‍ ആശ്രമത്തി ലെത്തിയ യശ.അത്തനേഷ്യസ് അച്ചനാണ്. [/fquote]
സ്വദേശയാത്ര തന്നെ തികച്ചും ബുദ്ധിമുട്ടായിരുന്ന അക്കാലത്ത് എല്ലാ ക്ലേശവും സഹിച്ച്, അദ്ദേഹം രണ്ടു വിദേശയാത്രകള്‍ നടത്തി. ആദ്യയാത്ര പെനാംഗ്, കൊളംബൊ തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു. ആ ഹൃസ്വയാത്രയോടെ ജീര്‍ണ്ണിച്ച സ്കൂള്‍ കെട്ടിടം മാറ്റി, പുതിയ കെട്ടിടത്തിന്‍റെ പണി തുടങ്ങാനുളള പണം സംഭരിച്ചു. പിന്നീട് യൂറോപ്പിലേക്കു നടത്തിയ പര്യട നത്തോടെയാണ് സ്കൂള്‍ കെട്ടിടം പൂര്‍ത്തിയാക്കാനും, മനോഹരമായ ആശ്രമദേവാലയം പണി യാനുമുളള പണം സംഭാവനയായി നേടിയത്.
ത്യാഗവര്യനായ ആ പുണ്യശ്ലോകനില്ലായിരുന്നെങ്കി ല്‍ പാവറട്ടിയുടെ വളര്‍ച്ച തുലോം മന്ദഗതിയിലാകുമായിരുന്നുവെന്നതിന് സംശയമില്ല. ഇന്ന് സെന്‍റ് ജോസഫ്സ് ബി.എഡ് കോളേജായുയര്‍ന്നത് സന്തോഷപ്രദമാണ്.

കര്‍മ്മലീത്താസന്യാസികള്‍ ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു നായകത്വം വഹിച്ചപ്പോള്‍, പെണ്‍കുട്ടികളുടെ സര്‍വ്വതോന്‍മുഖമായ ഉന്നമനത്തിനു ആക്കം കൂട്ടിയത് കര്‍മ്മലീത്താ സന്യാസിനികളാണ്.
സി. കെ.സി.ജി.എച്ച്.എസ്സിനോടനുബന്ധിച്ച് ആദ്യം ഒരു ബേസിക് ട്രെയിനിങ്ങ് സ്കൂളും തുടര്‍ന്ന് ടി.ടി.ഐ.യും സ്ഥാപിച്ച് സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ മഹോന്നതിക്ക് അവര്‍ ആക്കം കൂട്ടി.
[/fquote]ഈ വിദ്യാഭ്യാസസ്ഥാ പനങ്ങളുടെ ആരംഭത്തിനു നാം കടപ്പെട്ടിരിക്കുന്നത് പ്രത്യേകിച്ചും സി.പേഷ്യന്‍സിനോടാണ്. പിന്നീട് സി.ക്ലെറീസയും ഈ സ്ഥാപന സമുച്ചയ വികസനത്തിന് സമഗ്രസംഭാവന നല്‍കുക യുണ്ടായി.[/fquote]
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1936-ല്‍ ആരംഭിക്കപ്പെട്ട ക്രൈസ്റ്റ് കിങ്ങ് കോണ്‍വെന്റ് 1938-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഈ സ്ഥാപനം ഇന്ന് 1800-ലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വലിയൊരു ഹൈസ്കൂളായി തുടരുന്നു.

തന്‍റെ ജീവിതം മുഴുവനും ''സംസ്കൃത' ഭാഷക്കായി സമര്‍പ്പിച്ച ആ ത്യാഗവര്യനെ സ്മരിക്കാതെ പാവറട്ടിയുടെ സാംസ്കാരികതയെപ്പറ്റി ചിന്തിക്കാനെവയ്യ. സംസ്കൃതപ്രണയഭാജനം പി.ടി.കുരിയാക്കോസ് മാസ്റ്റര്‍ 1909 ല്‍ കുടിപ്പളളിക്കൂടമായി തുടങ്ങിയ ആ സ്ഥാപനത്തില്‍ 1916 ആയതോടെ ഹൈ സ്കൂള്‍ വിദ്യാഭ്യാസവും തുടങ്ങി.
1934-ല്‍ ഒരു കോളേജായി ഉയര്‍ത്തപ്പെട്ട സംസ്കൃതകോളേജിന്റെ പേരില്‍ പാവറട്ടി ഇന്നും പ്രശസ്തമാണ്. ജീവിച്ചിരിപ്പുള്ളവരും മരിച്ചുപോയവരുമായി ഒട്ടുമിക്ക സംസ്കൃതപണ്ഡിതന്മാരും പ്രതിഭകളും ഈ വിദ്യാലയവുമായി ഏതെങ്കിലും രീതിയില്‍ ബന്ധമുള്ളവരാണ്.
തനിക്കുശേഷവും ഈ സ്ഥാപനം അഭിവൃദ്ധിപ്പെടണമെന്ന ല ക്ഷ്യത്തോടെ, വാര്‍ദ്ധക്യത്തിന്‍റെ ആധിക്യത്തില്‍, അദ്ദേഹം ഈ സ്ഥാപനവും സ്ഥാപനമുള്‍ക്കൊളളുന്ന സ്ഥലവും രാഷ്ട്രീയ സംസ്കൃത സംസ്ഥാന്‍റെ വിദ്യാപ്രവര്‍ത്തനങ്ങള്‍ക്കായി, സ്ഥാപന നടത്തിപ്പിനായി രൂപീകരിച്ച 'വിദ്യാപീഠ ക്കമ്മറ്റി'ക്കു ദാനം രജിസ്റ്റര്‍ ചെയ്തു. സംസ്കൃത വിദ്യാപീഠമായി മാറിയ ആ സ്ഥാപനം കേന്ദ്രസര്‍ക്കാര്‍ പിന്നീട് പുറ നാട്ടുകരയിലേക്കു മാറ്റി സ്ഥാപിച്ചു. പാവറട്ടി'ക്കു പകരം 'ഗുരുവായൂര്‍ സംസ്കൃത വിദ്യാപീഠം ' എന്ന് അത് പ്രസിദ്ധ മാവുകയും ചെയ്തു.
MASM സ്കൂള്‍ പാവറട്ടി-വെന്‍മേനാട് മേഖലയിലെ വിദ്യാഭ്യാസപുരോഗതിയില്‍ മുഖ്യപങ്കുവഹിച്ച മറ്റൊരു വിദ്യാ ലയമാണ്.
വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന തീരദേശമായ വെമ്പേനാട്ടില്‍ ജനാബ് എം.കെ. മുഹമ്മദ് ഹാജി സ്വാതന്ത്യസമരസേനാനി മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിന്‍റെ നാമധേയത്തില്‍ 1946 ല്‍ സ്ഥാപിച്ച എം.എ.എസ്.എം.ഈ വര്‍ഷം 40-ാം വാര്‍ഷികം ആഘോഷിക്കുകയാണ്.

അക്കാദമി രംഗത്തെ പുരോഗതിയോടൊപ്പം പാഠ്യാനുബന്ധരംഗങ്ങളിലും വമ്പിച്ച പുരോഗ തി കൈവരിച്ച സ്കൂള്‍ കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ നടന്ന ഹൈസ്കൂള്‍ യുവജനോത്സവ ത്തില്‍ അറവന മുട്ടില്‍ ഒന്നാം സ്ഥാനവും, അറബിപദ്യത്തില്‍ രണ്ടാം സ്ഥാനവും നേടുകയുണ്ടായി.
1955 ഡിസംബറില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ 1940 മുതല്‍ 1959 വരെ തുടര്‍ന്നുവന്ന ട്രെയിനിംഗ് ക്ളാസ്സുകളും പി.ടി.കുര്യാക്കോസ് മാസ്റ്ററുടെ സ്കൂളിലെ ട്രെയിനിംഗ് കോഴ്സുകളും ക്രൈസ്റ്റ് കിങ്ങ് കോണ്‍വെന്റ് 1940-ല്‍ ആരംഭിച്ച ട്രെയിനിംങ്ങ് സ്കൂളും പാവറട്ടിയില്‍ മികച്ചൊരു അധ്യാപക സമൂഹത്തെ സൃഷ്ടിക്കുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്.
മരുതയൂര്‍ സ്ഥാപിക്കപ്പെട്ട സര്‍ക്കാര്‍ യു.പി സ്കൂളൂം 11 എയിഡഡ് എല്‍.പി സ്കൂളുകളും 2 അണ്‍ എയിഡഡ് സ്കൂളുകളും നിരവധി പാരലല്‍ കോളേജുകളും ചേര്‍ന്ന പാവറട്ടിയുടെ വിദ്യാഭ്യാസമേഖല സമ്പന്നമാണ്. പാവറട്ടി വിദ്യാസമ്പന്നരുടെ ഒരു വലിയ നിരയെ തന്നെ ഇവ സംഭാവന ചെയ്തിട്ടുണ്ട്.
Post A Comment:
0 comments: