40 വർഷങ്ങൾക്ക് ശേഷം വിളക്കാട്ടുപാടം വീണ്ടും കതിരണിഞ്ഞു. കൃഷി വകുപ്പിന്റെ കരകൃഷി പ്രോത്സാഹനത്തിലൂടെയാണ് ഇത് സാധ്യമായത്. 40 വർഷങ്ങൾക്ക് അപ്പുറം സമൃദ്ധമായി നെല്ല് വിളഞ്ഞിരുന്ന വിളക്കാട്ടുപാടം ഇന്ന് ഏറെക്കുറെ കരഭൂമിയായി മാറി കഴിഞ്ഞു. തൃശൂർ എൻജിനീയറിങ് കോളജിൽ നിന്നും കായിക അധ്യാപകനായി വിരമിച്ച പ്രഫ. എൻ.ജെ. വർഗീസാണ് ഒരേക്കറോളം വരുന്ന സ്വന്തം ഭൂമിയിൽ നെല്ല് വിളയിച്ച് വിളക്കാട്ടുപാടത്തിന്റെ പഴയ പ്രതാപത്തിലേക്ക് നയിച്ചത്.
105 ദിവസമായ സ്വർണ പ്രഭയും 120 ദിവസമായ ജ്യോതി നെൽവിത്തുമാണ് കൃഷിയിറക്കിയിട്ടുള്ളത്. 65 ദിവസം പിന്നിട്ടും ജൈവ വളങ്ങളും ജൈവ കീടനാശിനികളും മാത്രമാണ് പ്രയോഗിക്കുന്നത്. നെൽകൃഷിക്ക് പുറമെ തക്കാളി, വെള്ളരി, വെണ്ട, പയർ, ചീര, വഴുതന, മുളക്, കൂർക്ക തുടങ്ങിയ ജൈവ പച്ചക്കറികളും വർഗീസ് കൃഷി ചെയ്യുന്നു.
Post A Comment:
0 comments: