Navigation
Recent News

യൗസേപ്പിതാവിന്റെ ഗാനങ്ങൾക്ക് ആലാപനപ്പുതുമയോടെ എം.ജി.ശ്രീകുമാറും ശ്രേയക്കുട്ടിയും


കാൽ നൂറ്റാണ്ട് പിന്നിട്ട പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ രണ്ട് പ്രശസ്ത ഗാനങ്ങൾക്ക് പുതുമയുള്ള ആലാപനം നൽകി തിരുനാൾ ആഘോഷം വ്യത്യസ്തമാക്കുകയാണ് പാവറട്ടിയിലെ യുവജനങ്ങൾ. മലയാളികളുടെ മനം കവർന്ന ഗായകൻ എം.ജി.ശ്രീകുമാറും കുരുന്നു ഗായിക ശ്രേയക്കുട്ടിയുമാണ് ആലാപനത്തിൽ പുതുമകൾ സൃഷ്ടിക്കുന്നത്. വടക്കൂട്ട് കൊട്ടേമാർ തറവാട്ടിലെ പരേതനായ നിക്കോളാസ് രചിച്ച് സി.സി.ജോസ് ഈണമിട്ട ‘പരിപാവനപാദംതേടി’ എന്ന ഗാനമാണ് എം.ജി.ശ്രീകുമാർ ആലപിക്കുന്നത്.

മേരി ഫാൻസി രചിച്ച് ഡേവിസ് അറയ്ക്കൽ ഈണമിട്ട ‘സ്വർണാഭ തൂകുന്ന ദീപനാളങ്ങളിൽ’ എന്ന ഗാനമാണ് ശ്രേയക്കുട്ടി ആലപിക്കുന്നത്. ഓർക്കസ്ട്രേഷനിലും ചിത്രീകരണത്തിലും പുതുമകൾ നിറച്ചാണ് ഗാനങ്ങളുടെ പുനരവതരണം. ഇടവക അംഗങ്ങളായ ജെബിൻ ജോസഫ് സംവിധാനം ചെയ്യുന്ന പുനരവതരണത്തിന് നിർമാണ നിർവഹണവുമായി ജിജോ തോമസാണ് ഒപ്പം. ബ്രോൺസൺ പൗലോസാണ് റിഥം ക്രമീകരിക്കുന്നതും പ്രോഗ്രാമിങ് നടത്തുന്നതും.

ഗാനങ്ങളുടെ പുതിയ ആലാപനം ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. ഗാനങ്ങൾ തിരുനാൾ ദിവസങ്ങളിൽ തീർഥകേന്ദ്രത്തിന്റെ തിരുമുറ്റത്ത് പ്രദർശിപ്പിക്കും. രണ്ട് ലക്ഷം രൂപ ചെലവിട്ട് ചിത്രീകരിച്ച ഗാനങ്ങൾ യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങി സമൂഹ മാധ്യമങ്ങളിലൂടെ സൗജന്യമായി എല്ലാവർക്കും സമ്മാനിക്കും.
Share
Banner

EC Thrissur

Post A Comment:

0 comments: