Navigation
Recent News

പാവറട്ടി പള്ളി തിരുനാള്‍: വെടിക്കെട്ട് ലൈസന്‍സിന് അനുമതിയില്ല

പാവറട്ടി സെന്റ് ജോസഫ് പള്ളി തിരുനാളിന് വെടിക്കെട്ട് ലൈസന്‍സിനുള്ള അപേക്ഷ കളക്ടര്‍ നിരസിച്ചു. വെടിക്കെട്ട് നടത്തുന്നത് ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയുള്ളതിനാലാണ് വിലക്കെന്ന് കളക്ടര്‍ എ. കൗശിഗന്‍ പറഞ്ഞു. അനധികൃത വെടിക്കെട്ട് നടക്കാതിരിക്കാന്‍ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം.

വെടിക്കെട്ടു നടത്തുന്ന സ്ഥലത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ 17 വീടുകള്‍, കോണ്‍വെന്റ്, സ്‌കൂളുകള്‍, ഓഡിറ്റോറിയം, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ഉണ്ടെന്ന് ചാവക്കാട് തഹസില്‍ദാര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എല്ലാ താമസക്കാരുടെയും സമ്മതപത്രങ്ങള്‍ ലഭിച്ചിട്ടുമില്ല.

വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കാന്‍ താത്കാലിക ഷെഡ് നിര്‍മിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വെടിക്കെട്ട് നടത്തുന്നതിന്റെ പരിസരത്ത് ജനം തിങ്ങിപ്പാര്‍ക്കുന്നു. പലസ്ഥാപനങ്ങളുമുണ്ട്. വെടിക്കെട്ട്സ്ഥലത്തു നിന്ന് സുരക്ഷിതമായി ജനങ്ങളെ മാറ്റി നിര്‍ത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ ജനത്തെ ഒഴിപ്പിക്കുന്നതിനോ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനോ സൗകര്യമോ സ്ഥലമോ പള്ളി പരിസരത്ത് ഇല്ലെന്നും പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്-കളക്ടറുടെ പത്രക്കുറിപ്പില്‍ പറയുന്നു.
Share
Banner

EC Thrissur

Post A Comment:

0 comments: