2016 ഡിസംബര്‍ 25ന് ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍ത ഒരു സന്ദേശത്തിലാണ് 32 വയസുകാരനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ദൈവവിശ്വാസം പ്രകടമാക്കിയത്.
പതിമൂന്നാം വയസ്സില്‍ തുടങ്ങി താന്‍ നിരീശ്വരവാദിയായിരുന്നു എന്നു പ്രഖ്യാപിച്ചിരുന്ന ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കഴിഞ്ഞ ക്രിസ്തുമസിനു തന്റെ ദൈവവിശ്വാസം പ്രകടമാക്കുന്ന പ്രസ്താവന ഫേസ്ബുക്കിലൂടെ നല്‍കി ലോകത്തെ അതിശയിപ്പിച്ചിരിക്കുന്നു. 2016 ഡിസംബര്‍ 25നു ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്‍ത ഒരു സന്ദേശത്തിലാണു 32 വയസുകാരനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ദൈവവിശ്വാസം പ്രകടമാക്കിയത്. പ്രിസ്കില്ല, മാക്സ്, ബീസ്റ്റ് പിന്നെ തന്റെയും വകയായി എല്ലാ ഫേസ്ബുക്ക് സുഹൃത്തുകള്‍ക്കും ക്രിസ്‍മസും യഹൂദ ആഘോഷമായ ഹനൂക്കയും ആശംസകള്‍ സുക്കര്‍ബര്‍ഗ് നേര്‍ന്നിരുന്നു. ഇതിനു വന്ന ഒരു കമന്‍റിനു മറുപടിയായാണു സുക്കര്‍ബര്‍ഗ് മനസു തുറന്നത്.
താങ്കള്‍ നിരീശ്വരവാദിയായിരുന്നില്ലേ എന്ന ചോദ്യത്തിന്
‘അല്ല. ജൂത പാരമ്പര്യത്തിലാണു ഞാന്‍ വളര്‍ന്നത്. കാര്യങ്ങളെ ചോദ്യം ചെയ്യുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ മതം പ്രധാനപ്പെട്ട ഒന്നാണെന്ന് എനിക്ക് തോന്നുന്നു’
എന്നു സുക്കര്‍ബര്‍ഗ് കുറിച്ചു.
കഴിഞ്ഞ ഓഗസ്റ്റില്‍ മാര്‍ക്കും ഭാര്യ പ്രിസ്കില്ലയും വത്തിക്കാനിലെത്തി മാര്‍പാപ്പയെ കണ്ടതും വാര്‍ത്തയായിരുന്നു. മറ്റു വിശ്വാസമുള്ളവരോടും മാര്‍പാപ്പ പ്രകടിപ്പിക്കുന്ന കാരുണ്യത്തെ കുറിച്ച് അന്നു മാര്‍ക്ക് വാചാലനായി. ഞാന്‍ ഒരിക്കലും മറക്കാത്ത ഒരു കൂടിക്കാഴ്ചയാണത് എന്നാണു മാര്‍ക്ക് ഫേസ്ബുക്കില്‍ കുറിച്ചത്.
Post A Comment:
0 comments: