രണ്ട് ഹര്‍ത്താലുകള്‍ അടുപ്പിച്ചുലഭിച്ചപ്പോള്‍ പാഴ്‌നിലം കൃഷിയിടമായി മാറി. വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി പ്രവര്‍ത്തകരാണ് ഹര്‍ത്താല്‍ ഒഴിവുകള്‍ പാഴാക്കാതെ കൃഷിയിടമൊരുക്കിയത്.
പാട്ടത്തിനെടുത്ത സ്ഥലത്ത് ജൈവകൃഷി ചെയ്യാനാണ് ഇവരുടെ ഉദ്ദേശ്യം. ഹര്‍ത്താല്‍ ദിനങ്ങളില്‍, കാടുപിടിച്ചുനടന്ന സ്ഥലം യന്ത്രസഹായമില്ലാതെ വെട്ടി വൃത്തിയാക്കി. നിലം കിളച്ച് ചാലുകീറി. മൂന്നുവര്‍ഷമായി മുടങ്ങാതെ ദേവസൂര്യ പ്രവര്‍ത്തകര്‍ ജൈവകൃഷി ചെയ്യുന്നുണ്ട്.
പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.എഫ്. ജോര്‍ജ്, ദേവസൂര്യ അംഗങ്ങളായ കെ.സി. അഭിലാഷ്, ടി.കെ. സുനില്‍, റെജി വിളക്കാട്ടുപാടം, ടി.കെ. സുരേഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Post A Comment:
0 comments: