മുല്ലശ്ശേരി പഞ്ചായത്തും അന്നകര, മുല്ലശ്ശേരി സര്‍വീസ് സഹകരണ സംഘങ്ങളും കൃഷിവകുപ്പും സംയുക്തമായി ഒരുക്കുന്ന ഞാറ്റുവേലച്ചന്ത ഞായറാഴ്ച തുടങ്ങും. മുല്ലശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ചന്ത ഒരുക്കുന്നത്.
രാവിലെ 9 മുതല്‍ 5 വരെയാണ് പ്രവര്‍ത്തനം. ഞായറാഴ്ച രാവിലെ 10ന് മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
20 ഓളം സ്റ്റാളുകളിലായി അഞ്ചുവരെയാണ് ചന്ത. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഹുസൈന്‍, മുല്ലശ്ശേരി സര്‍വീസ് സഹകരണ സംഘം പ്രസിഡന്റ് കെ.പി. ആലി, വാര്‍ഡ് മെമ്പര്‍മാരായ എ.പി. ബെന്നി, മുഹമ്മദ് ഷെരീഫ്, കൃഷി ഓഫീസര്‍ സ്മിത സി. ഫ്രാന്‍സിസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Post A Comment:
0 comments: