Navigation
Recent News

പ്ലാസ്റ്റിക് വിമുക്ത പാവറട്ടി പദ്ധതിയുമായി സെന്റ് ജോസഫ്‌സ്‌

പ്‌ളാസ്റ്റിക് മാലിന്യത്തില്‍നിന്ന് പാവറട്ടിയെ വിമുക്തമാക്കാന്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്നിട്ടിറങ്ങുന്നു. 


പഞ്ചായത്തിലെ വീടുകളിലെത്തുന്ന പ്‌ളാസ്റ്റിക് കവറുകള്‍ ശേഖരിച്ച് പുനരുപയോഗത്തിന് വിധേയമാക്കുകയാണ് ചെയ്യുന്നത്.
വീടുകളില്‍നിന്ന് ശേഖരിക്കുന്ന പ്‌ളാസ്റ്റിക് കവറുകള്‍ സ്‌കൂള്‍ പി.ടി.എ.യുടെ സഹകരണത്തോടെ പുനസംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് കൈമാറുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്.

ചായ കുടിക്കാന്‍ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക് ആവരണമുള്ള ഗ്‌ളാസ്സുകള്‍, പുസ്തകം പൊതിയുന്ന പ്‌ളാസ്റ്റിക് പേപ്പര്‍, പ്‌ളാസ്റ്റിക് കുപ്പികള്‍, കവറുകള്‍, തുടങ്ങിയവയുടെ ഉപയോഗം സ്‌കൂളില്‍ നിര്‍ത്തലാക്കാന്‍ ആലോചനാ യോഗത്തില്‍ തീരുമാനമായി.

പഞ്ചായത്ത്, വ്യാപാരി, ശുചിത്വമിഷന്‍, ഹെല്‍ത്ത്, പോലീസ്, സഹകരണ ബാങ്ക് എന്നീ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയായിരുന്നു ഇതു സംബന്ധിച്ച യോഗം. പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. കാദര്‍മോന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. എസ്.ഐ. എസ്. അരുണ്‍, ജനപ്രതിനിധികളായ മേരി ജോയ്, ഗ്രേസി ഫ്രാന്‍സിസ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി. എല്‍. റാഫേല്‍, പാവറട്ടി സഹ. ബാങ്ക് പ്രസിഡന്റ് കമാലുദ്ദീന്‍ തോപ്പില്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. രാമന്‍, ശുചിത്വമിഷന്‍ സ്റ്റേറ്റ് റിസോഴ്‌സ് അംഗം ലോഹിതാക്ഷന്‍, പ്രധാന അധ്യാപകന്‍ പി.വി. ലോറന്‍സ്, പി.ടി.എ. പ്രസിഡന്റ് പി.കെ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.


news : mathrubhumi.com
Share
Banner

EC Thrissur

Post A Comment:

0 comments: