Navigation
Recent News

നാടിന്‍റെ അഭിമാനമായി ശ്രീജിഷ്ണ

പാവറട്ടി: ബള്‍ഗേറിയയില്‍ ലോക ബധിര കായികമേളയില്‍ പങ്കെടുത്ത് ഇന്ത്യയുടെ അഭിമാനമായി ശ്രീജിഷ്ണ നാട്ടില്‍ തിരിച്ചെത്തി. മൗനത്തിന്‍റെ ലോകത്ത് ആത്മവിശ്വാസം കരുത്താക്കി ലോംഗ് ജംപിലും ഹൈജംപിലും രാജ്യാന്തര രംഗത്ത് മികവ് തെളിയിച്ചാണ് ശ്രീജിഷ്ണ നാട്ടില്‍ തിരിച്ചെത്തിയത്. ലോക ബധിര കായികമേളയില്‍ ഹൈജംപില്‍ അഞ്ചാംസ്ഥാനവും ലോംഗ് ജംപില്‍ ഏഴാം സ്ഥാനവും ശ്രീജിഷ്ണ കരസ്ഥമാക്കി.


പെരുവല്ലൂര്‍ സ്വദേശിയും ബസ് കണ്ടക്ടറുമായ സുരേഷ് ബാബുവിന്‍റേയും ലിജിയുടേയും മകളാണ് ശ്രീജിഷ്ണ. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക ബധിര കായിക മേളയില്‍ പങ്കെടുത്ത ഏക പെണ്‍കുട്ടിയാണ് ഈ കൊച്ചുമിടുക്കി. കോഴിക്കോട് എരിഞ്ഞിപ്പാലത്തെ കരുണ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സ്കൂള്‍ ഫോര്‍ ദ ഡഫില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ശ്രീജിഷ്ണ

തിരുവനന്തപുരത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് എന്ന സ്ഥാപനത്തില്‍ ഡിഗ്രിക്ക് ചേര്‍ന്ന് പഠനവും കായിക പരിശീലനവും തുടരുന്നതിനുള്ള ഒരുക്കത്തിലാണ്.



 ലോക ബധിര കായികമേളയില്‍ പങ്കെടുത്ത് ഇന്ത്യയുടെ അഭിമാന താരമായി തിരിച്ചെത്തിയ ശ്രീജിഷ്ണയ്ക്കു അനുമോദനങ്ങളുമായി മുരളി പെരുനെല്ലി എംഎല്‍എ പെരുവല്ലൂരിലെ വീട്ടിലെത്തി. മുഖ്യമന്ത്രിയും കായികമന്ത്രിയുമായി ബന്ധപ്പെട്ട് നിര്‍ധന കുടുംബാംഗമായ ശ്രീജിഷ്ണയുടെ ഉപരിപഠനത്തിനും കായികപരിശീലനത്തിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു എംഎല്‍എ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി. ഉഷാ വേണു, ശ്രീദേവി ജയരാജന്‍, ഗീതാ ഭരതന്‍, എ.ആര്‍.സുഗുണന്‍ എന്നിവര്‍ പ്രസംഗിച്ചു.

photo manorama
Share
Banner

EC Thrissur

Post A Comment:

0 comments: