മട്ടുപ്പാവിൽ പച്ചക്കറികൃഷിയുടെ വിസ്മയം തീർക്കുകയാണു പാവറട്ടി സ്വദേശി വെള്ളറ ബാബുരാജും കുടുംബവും.
ബ്ലാങ്ങാട്ട് ഫിഷറീസ് സ്കൂളിലെ അധ്യാപകനായ ബാബുരാജിന്റെ വീടിന്റെ ടെറസിൽ കൂർക്ക, മരച്ചീനി, മാതളനാരങ്ങ, മുരിങ്ങ, കറിവേപ്പ്, കുക്കുമ്പർ, പപ്പായ, കുറ്റികുരുമുളക് തുടങ്ങിയവ കൃഷി ചെയ്യുന്നു. ടെറസിനു മുകളിൽ അര അടി ഉയരത്തിൽ മണ്ണിട്ടാണ് മരച്ചീനി കൃഷി ചെയ്യുന്നത്. മറ്റു കൃഷികളെല്ലാം ഗ്രോബാഗുകളിലാണ്.
ചാണകപ്പൊടിയും ഗോമൂത്രവും മാത്രമാണു വളമായി നൽകുന്നത്. സ്കൂളിൽ പോകുന്നതിനു മുൻപും സ്കൂളിൽനിന്നു തിരിച്ചെത്തിയതിനുശേഷവും ഓരോ മണിക്കൂർ വീതമാണു കൃഷി പരിപാലനം. കൃഷിഭവന്റെ സഹകരണത്തോടെയാണു കൃഷി. മട്ടുപ്പാവ് കൃഷിക്ക് പഞ്ചായത് അവാർഡ് മാഷിന് ലഭിച്ചിട്ടുണ്ട്
Post A Comment:
0 comments: