Navigation
Recent News

മരുതയൂര്‍ പൂരം

മരുതയൂര്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലെ പൂരാഘോഷം വര്‍ണ്ണാഭമായി. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. ക്ഷേത്രത്തിലെ പൂരം എഴുന്നള്ളിപ്പിന് ഊട്ടോളി മഹാദേവന്‍ തിടമ്പേറ്റി. പഞ്ചവാദ്യത്തിന് ആയിലൂര്‍ അനന്തനാരായണന്‍ പ്രമാണികത്വം വഹിച്ചു. വൈകീട്ടോടെ തെക്കേ സമുദായം, പടിഞ്ഞാറേ സമുദായം, ഭാരതാംബ പൂരാഘോഷ കമ്മിറ്റി, ബ്‌ളാക്ക്‌സ്റ്റോണ്‍.
നമസ്‌തേ പൂരാഘോഷ കമ്മിറ്റി, സംഘസാരഥി, പാര്‍ത്ഥസാരഥി, ദേവസേന, ഉത്സവ കലാവേദി എന്നീ ആഘോഷ കമ്മിറ്റികളുടെ പൂരാഘോഷം ക്ഷേത്രിത്തിലെത്തി. കൂട്ടി എഴുന്നെള്ളിപ്പില്‍ എട്ട് ഗജവീരന്മാര്‍ അണിനിരന്നു. വെളളിത്തിരുത്തി ഉണ്ണിയുടെ പ്രമാണികത്വത്തില്‍ ഗംഭീരമേളം നടന്നു.
തെയ്യം, തിറയാട്ടം, കാവടി, വിവിധ വാദ്യമേളങ്ങള്‍ എന്നിവ പൂരാഘോഷത്തിന് മാറ്റ് കൂട്ടി. വൈകീട്ട് ദീപാരാധന, വര്‍ണമഴ, കേളി, താലംവരവ്, തായമ്പക, ഗാനമേള എന്നിവ നടന്നു. ക്ഷേത്രം മാനേജിങ് ട്രസ്റ്റി പി. സുരേന്ദ്രനാഥ്, എക്‌സി ഓഫീസര്‍ ജി. അനില്‍, പ്രസിഡന്റ് പി. രാജഗോപാലന്‍, സെക്രട്ടറി എ.വി. മണികണ്ഠന്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Share
Banner

EC Thrissur

Post A Comment:

0 comments: