ചരിത്ര പ്രസിദ്ധമായ ചിറ്റാട്ടുകരയിലെ മുത്ത്യേമ്മ പള്ളി സ്ഥലവും ഇടവക പള്ളിയുടെ കീഴിലുള്ള മുഴുവന്‍ സ്ഥലങ്ങളും അളന്നുതിട്ടപ്പെടുത്തല്‍ തുടങ്ങി.
മുത്ത്യേമ്മ പള്ളിയുടെ സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി ചിറ്റാട്ടുകര ഇടവക വികാരിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പള്ളിയുടെ കീഴിലുള്ള മുഴുവന്‍ സ്ഥലങ്ങളും അളന്നുതിട്ടപ്പെടുത്താന്‍ ഇടവക വികാരി ഫാ. റാഫേല്‍ വടക്കന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താലൂക്ക് സര്‍വെയര്‍ എം.ആര്‍. ഉണ്ണികൃഷ്ണന്‍, യു. അമ്പിളി എന്നിവരുടെ നേതൃത്വത്തില്‍ അളവെടുപ്പ് നടന്നത്. അളവെടുപ്പ് വീണ്ടും തുടരും.
ചിറ്റാട്ടുകരയിലെ മുത്ത്യേമ്മ പള്ളിയും അങ്ങാടിയും ഏറെ പൈതൃകം നിറഞ്ഞതാണ്. പുരാതനമായി ചിറ്റാട്ടുകരയില്‍ സ്ഥാപിച്ചിരുന്ന കുരിശടിയുടെ സ്ഥാനത്താണ് എ.ഡി. 1200 മാണ്ടില്‍ കുരിശുപള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്നു. 13- നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച വെനീസിലെ ലോക സഞ്ചാരിയായ മാര്‍ക്കോപോളോയുടെ സഞ്ചാരക്കുറിപ്പില്‍ ഈ കുരിശുപള്ളിയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.
Post A Comment:
0 comments: