പാവറട്ടി എളവള്ളി ഗവ.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നന്മ സാന്ത്വനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. തെക്കൂട്ട് സുബ്രഹ്മണ്യന്റെ ഭാര്യ മാധവിക്ക് ആദ്യ എയര്‍ ബെഡ്ഡ് നല്‍കി. പഞ്ചായത്തിലെ മറ്റു കിടപ്പുരോഗികള്‍ക്കും െബഡ്ഡുകള്‍ കൈമാറും. പി.ടി.എ.പ്രസിഡന്റ് സുനിത ഷാജി ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫിന് എയര്‍ ബെഡ്ഡുകളുടെ ഉപകരണങ്ങള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.സി. മോഹനന്‍, സെക്രട്ടറി പ്രേംരാജ്, സ്‌കൂള്‍ വികസനസമിതി കണ്‍വീനര്‍ ബാജി കുറുമ്പൂര്‍, പ്രധാനാധ്യാപകന്‍ കെ.വി. അനില്‍കുമാര്‍, നന്മ കണ്‍വീനര്‍ ജിജി ഇമ്മാനുവല്‍, അധ്യാപകരായ കെ.എസ്. ശാലിനി, വി.ആര്‍. സിമി തുടങ്ങിയവര്‍ പങ്കെടുത്തു.
Post A Comment:
0 comments: