പൂവ്വത്തൂര്‍: വെങ്കിടങ്ങില്‍ കര്‍ഷകര്‍ക്കായി ഞാറ്റുവേലച്ചന്ത പ്രവര്‍ത്തനം തുടങ്ങി. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രതി എം. ശങ്കര്‍ ഞാറ്റുവേലചന്ത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.വേലുകുട്ടി അധ്യക്ഷനായിരുന്നു. ഷീല ചന്ദ്രന്‍, കെ.വി. മനോഹരന്‍, ഗ്രേയ്സി ജെയ്ക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ ഡോ. എ.ജെ. വിവന്‍സി ഞാറ്റുവേലയുടെ പ്രാധാന്യത്തെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും ക്ലാസെടുത്തു.
കുറിയ ഇനം മികച്ച തെങ്ങിന്‍തൈകള്‍, കൂര്‍ക്കതല, കുരുമുളക് വള്ളി, ചെണ്ടുമല്ലി തൈ, ജമന്തി തൈ, മാവ്, പ്ലാവ്, സപ്പോട്ട തുടങ്ങിയവ ഞാറ്റുവേല ചന്തയില്‍നിന്നും വിതരണം ചെയ്തു. പച്ചക്കറിതൈകളും വിത്തുകളും ആവശ്യമുള്ളവര്‍ കൃഷിഭവന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. കൃഷിഭവന്‍ ഓഫീസിനോട് ചേര്‍ന്നാണ് ഞാറ്റുവേല ചന്ത പ്രവര്‍ത്തിക്കുന്നത്.
Post A Comment:
0 comments: