Navigation
Recent News

ഗതാഗതനിയന്ത്രണം ഇന്ന് വൈകീട്ട് 5 മുതല്‍



തിരുനാളിനോടനുബന്ധിച്ച് പാവറട്ടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ശനിയാഴ്ച  വൈകീട്ട് അഞ്ച് മുതലാണ് ഗതാഗത നിയന്ത്രണം.

പറപ്പൂര്‍-കാഞ്ഞാണി ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ മനപ്പടി ഭാഗത്ത് യാത്ര അവസാനിപ്പിക്കണം. മനപ്പടി മനപ്പറമ്പിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടത്.

ഗുരുവായൂര്‍-ചാവക്കാട് ഭാഗങ്ങളില്‍നിന്ന് വരുന്നവ സംസ്‌കൃത കോളേജിന് സമീപം യാത്ര അവസാനിപ്പിക്കണം. ഫെഡറല്‍ ബാങ്കിനു സമീപം നിര്‍ത്തിയിടണം.

ചിറ്റാട്ടുകര ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കള്‍ച്ചറല്‍ സെന്ററിന് സമീപം യാത്ര അവസാനിപ്പിക്കണം. കള്‍ച്ചറല്‍ സെന്റര്‍ ഗ്രൗണ്ട്, വി.കെ.ജി. ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഇവ നിര്‍ത്തിയിടേണ്ടത്.

കുണ്ടുവക്കടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുതുമനശ്ശേരി സാന്‍ജോസ് പബ്ലിക് സ്‌കൂളിന് സമീപം നിര്‍ത്തിയിടണം.

കൂടാതെ പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വിപുലമായ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് വളന്റിയര്‍ ജനറല്‍ ക്യാപ്റ്റന്‍ ജിയോ ജോണ്‍, വൈസ് ക്യാപ്റ്റന്‍ വി.ജി. തോംസണ്‍ എന്നിവര്‍ പറഞ്ഞു.
Share
Banner

EC Thrissur

Post A Comment:

0 comments: