ഐ.വി.ശശി.
1980 ല്‍ പുറത്തിറക്കിയ ആറാട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിന്‍റെ വെടിക്കെട്ട് ഓര്‍ത്തെടുക്കുകയായിരുന്നു ഐ.വി.ശശി.
ഒരു വശത്തുനിന്ന് കത്തിക്കയറിയ കരിമരുന്നിന്‍റെ പൊട്ടിത്തെറികള്‍ അടുത്തെത്തിയതോടെ ഭാവം മാറി. കുഴിമിന്നികളും ഗുണ്ടുകളും പിന്നെയുളള ഗര്‍ഭലസികളും എല്ലാം ചേര്‍ന്നൊരു കൂട്ടപ്പൊരിച്ചില്‍. അകമ്പടിയായി നെഞ്ചെരിക്കുന്ന കനത്ത ചൂട്. പാവറട്ടി പളളിയും പരിസരവും വെടിക്കെട്ടിന്‍റെ വര്‍ണ്ണക്കാഴ്ചകളിലും വെളിച്ചത്തിലും വിശ്വാസികളുടെ വിശ്വാസദീപ്തിയിലും മുഴുകി നിന്ന നിമിഷങ്ങള്‍. അതുവരെ കേട്ടറിഞ്ഞ പാവറട്ടിതിരുനാള്‍ വെടിക്കെട്ട്, നേരിട്ട് കണ്ടത് ഇന്നും ശബ്ദഗാംഭീര്യത്തോടെ എന്‍റെ മനസ്സിലുണ്ട്.
1980 ല്‍ പുറത്തിറക്കിയ ആറാട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിന്‍റെ വെടിക്കെട്ട് ഓര്‍ത്തെടുക്കുകയായിരുന്നു ഐ.വി.ശശി.
തിരുനാളിന്‍റെ കരിമരുന്ന് പ്രയോഗമായിരുന്നു തിരുന്നാളിന്‍റെ പ്രധാനആകര്‍ഷണങ്ങളിലൊന്ന്. അതിനാല്‍ തന്നെ ടി.ദാമോദരനുമായി ചേര്‍ന്നുനിര്‍മ്മിച്ച ആറാട്ടിന്‍റെ പ്രധാനഭാഗങ്ങള്‍ ചത്രീകരിച്ചത് പാവറട്ടി പളളിയിലും പാവറട്ടി പളളിയുടെ സമീപപ്രദേശങ്ങളിലുമാണ്. ഉത്സവത്തിനും പളളിപ്പെരുനാളുകള്‍ക്കും വെടിക്കെട്ടുകള്‍ നടത്തി ഉപജീവനം കഴിച്ചിരുന്ന കുടുംബങ്ങളുടെ ജീവിതമാണ് ചിത്രത്തിലുളളത്.
പെരുനാളിന്‍റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ തന്നെ ക്യാമറയില്‍ പകര്‍ത്തണമെന്ന് ഞാനും ക്യമാറമാന്‍ ജയാനന്‍ വിന്‍സെന്‍റും തിരുമാനിച്ചുറപ്പിച്ചിരുന്നു.
അന്നത്തെ പ്രധാനതാരങ്ങളെല്ലാം തന്നെ തിരുനാളിനെത്തി. ചിത്രത്തിലെ മുന്‍നിര താരങ്ങളായ ജോസ്, ബാലന്‍ കെ.നായര്‍, നെല്ലിക്കോട് ഭാസ്കരന്‍, ശങ്കരാടി, ബഹദൂര്‍ തുടങ്ങിയവര്‍ പളളിയങ്കണത്തില്‍ എത്തിയിരുന്നു.
പെരുന്നാളിന്‍റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ക്കൊപ്പം വീണ്ടും ചില ദൃശ്യങ്ങള്‍ ആവശ്യമായപ്പോള്‍ പെരുന്നാള്‍ വീണ്ടും തിരുനടയില്‍ ഒരുക്കേണ്ടി വന്നു. ആ സമയത്തൊക്കെ പളളി അധികാരികളുടേയും നാട്ടുകാരുടേയും സഹകരണം എന്നെ വല്ലാതെ സന്തോഷിപ്പിച്ചിട്ടുണ്ട്.
പാവറട്ടിയിലെ വിശുദ്ധന്‍റെ സന്നിധിയില്‍ ചിത്രമൊരുക്കാന്‍ കഴിഞ്ഞത് ഒരു പുണ്യമായി ഞാന്‍ കരുതുന്നു.
Post A Comment:
0 comments: