പാവറട്ടി പബ്ലിക് ലൈബ്രറി സാംസ്‌കാരിക കുടുംബസംഗമം നടത്തി. മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.പി. തോമസ് അധ്യക്ഷനായി. സെക്രട്ടറി ആന്റോ ലിജോ ചരിത്രാവതരണം നടത്തി.
കേരാച്ചന്‍ ലക്ഷ്മണന്റെ ചൊല്‍ക്കവിതകള്‍, റാഫി നീലങ്കാവിലിന്റെ നാരങ്ങപ്പാല് ചൂണ്ടക്ക രണ്ട് എന്ന പുസ്തകത്തിന്റെ നാലാം പതിപ്പ് എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അബു വടക്കയില്‍, മേരി ജോയ്, ഒ.ജെ. ഷാജന്‍, സി.എഫ്. ജോര്‍ജ്, അനീഷ്, എന്‍.ജെ. ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Post A Comment:
0 comments: