ഉയരക്കൂടുതല്‍കൊണ്ട് ദുരിതമനുഭവിക്കുന്ന കമറുവിന് സി.കെ.സി.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ക്രിസ്മസ് കാരുണ്യം. കമറുവിന്റെ കുടുംബത്തിന്റെ കഷ്ടതകള്‍ കണ്ടാണ് സി.കെ.സി.യിലെ വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുക ക്രിസ്മസ് കാരുണ്യമായി നല്കിയത്
കേരളത്തില്‍ ഉയരം കൂടിയവരില്‍ ഒരാളാണ് പാവറട്ടി സ്വദേശി കമറു. 7.2 അടിയാണ് കമറുവിന്റെ ഉയരം. ചെറുപ്രായത്തില്‍ അപസ്മാരരോഗത്തിന് നടത്തിയ ചികിത്സയുടെ പാര്‍ശ്വഫലമാണ് കമറുവിനെ ഉയരക്കാരനാക്കിയത്. ഇപ്പോഴും രോഗാവസ്ഥയിലായതിനാല്‍ കാര്യമായ ജോലിക്ക് പോകാന്‍ പറ്റില്ല.
. വാര്‍ഡ് അംഗം മിനി ലിയോ കാരുണ്യപദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ അല്‍ഫോണ്‍സ അധ്യക്ഷയായി.
Post A Comment:
0 comments: