സെന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ സാന്‍ജോസ് കാരുണ്യനിധിയുടെ കാരുണ്യഭവനങ്ങള്‍ക്ക് കട്ടിള വെച്ചു. എട്ടു വീടുകളാണ് നിര്‍മിക്കുന്നത്. ജാതിമതഭേദമെന്യേ തിരഞ്ഞെടുക്കുന്ന ആളുകള്‍ക്കാണ് കാരുണ്യഭവനങ്ങള്‍ നല്‍കുക.
വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ കട്ടിളവെപ്പ് ആശീര്‍വദിച്ചു. കാരുണ്യനിധി കണ്‍വീനര്‍ ജെയിംസ് ആന്റണി, മാനേജിങ് ട്രസ്റ്റി എ.ടി. ആന്റോ, സി.ഡി. ചാക്കോ, ഒ.ജെ. ഷാജന്‍, വി.സി. ജെയിംസ്, ഒ.ജെ. ആന്റണി എന്നിവര്‍ പങ്കെടുത്തു. പാവറട്ടി തിരുനാളിന് മുന്പായി കാരുണ്യഭവനങ്ങളുടെ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
Post A Comment:
0 comments: