Navigation
Recent News

പാവറട്ടിയിൽ എട്ടാമിടം തിരുനാൾ നാളെ


സെന്റ് ജോസഫ്സ് തീർഥ കേന്ദ്രത്തിൽ എട്ടാമിടം തിരുനാൾ നാളെ ആഘോഷിക്കും. രാവിലെ 5.30 മുതൽ 8.30 വരെ തുടർച്ചയായി കുർബാന. പത്തിന് തിരുനാൾ കുർബാനയ്ക്ക് ഫാ. നോബി അമ്പൂക്കൻ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ലിജോ ചിറ്റിലപ്പിള്ളി സന്ദേശം നൽകും. തുടർന്ന് ആഘോഷമായ ഭണ്ഡാരം തുറക്കൽ.

വൈകിട്ട് അഞ്ചിനും ഏഴിനും കുർബാന, നാട്ടുകൂട്ടം മനപ്പടിയുടെ വളയെഴുന്നള്ളിപ്പ് ഏറെ പുതുമകളോടെ രാത്രി ഏഴിന് പുറപ്പെടും. സൂപ്പർ വോയ്സ് കുരിയച്ചിറയുടെ ബാൻഡ് വാദ്യം അകമ്പടിയാകും. കോട്ടപ്പടി ബാൻഡ് വാദ്യ സംഘവുമായി പാവറട്ടി സെന്റർ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയനും ഓട്ടോ ഡ്രൈവേഴ്സ് വളയെഴുന്നള്ളിപ്പുകളുമായി എത്തും.

രാത്രി എട്ടിന് തെക്ക് സൗഹൃദ വേദി ബാൻഡ് വാദ്യ മൽസരം സംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ ട്രൂപ്പുകളായ രാഗദീപം മുണ്ടത്തിക്കോടും കൈരളി ചാലക്കുടിയുമാണ് ബാൻഡ് വാദ്യ മൽസരത്തിൽ മാറ്റുരയ്ക്കുന്നത്. ഇന്ന് മർച്ചന്റ്സ് വെൽഫെയർ കമ്മിറ്റിയുടെ മ്യൂസിക്കൽ നൈറ്റ് ഉണ്ടാകും.
Share
Banner

EC Thrissur

Post A Comment:

0 comments: