Navigation
Recent News

പാവറട്ടി തിരുനാളിന് പതിനായിരങ്ങൾ


തിരുനാളിനോടനുബന്ധിച്ച് യൗസേപ്പിതാവിന്റെ കൂട് തുറക്കൽ ചടങ്ങ് നടന്നു. പതിനായിരങ്ങൾ പ്രാർഥന വിശുദ്ധിയോടെ പാവറട്ടി തീർഥകേന്ദ്രത്തിലെത്തി. അൾത്താരയുടെ മുകളിൽ സ്ഥാപിച്ച വിശുദ്ധന്റെ രൂപക്കൂട് സമൂഹ കുർബാനയ്ക്ക് ശേഷം രാത്രി 7.30ന് തുറന്നതോടെ പള്ളിക്കകവും പരിസരവും പ്രാർഥനയിൽ മുഖരിതമായി.

ബിഷപ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു ആഘോഷമായ കുർബാന. തുടർന്ന് യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിനൊപ്പം പരിശുദ്ധ കന്യകമറിയത്തിന്റെയും പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങൾ പള്ളിവാതിൽ വരെ എഴുന്നള്ളിച്ച് പുറത്തെ മുഖമണ്ഡപത്തിൽ രൂപക്കൂടിൽ പ്രതിഷ്ഠിച്ചു. തിരുനാൾ സൗഹൃദവേദി തിരുനടയ്ക്കൽ മേളം നടത്തി.

വളയെഴുന്നള്ളിപ്പുകൾ രാത്രി 12ന് ദേവാലയത്തിലെത്തി സമാപിച്ചു. ഇന്ന് രാവിലെ എട്ട് വരെ തുടർച്ചയായി കുർബാന. ഒൻപതിന് ഇംഗ്ലിഷ് ഭാഷയിലുള്ള കുർബാനയ്ക്ക് ഫാ. ബാബു പാണാട്ടുപറമ്പിൽ കാർമികത്വം വഹിക്കും. പത്തിന് തിരുനാൾ കുർബാനയ്ക്ക് ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജിയോ തെക്കിനിയത്ത് സന്ദേശം നൽകും. മൂന്നിന് തമിഴ് ഭാഷയിൽ കുർബാനയ്ക്ക് ഫാ. ആന്റണി വാഴപ്പിള്ളി കാർമികത്വം വഹിക്കും. വിശുദ്ധന്റെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും.
Share
Banner

EC Thrissur

Post A Comment:

0 comments: