മരുതയൂര്‍ ചെന്ദ്രത്തിപ്പള്ളിയിലെ ചന്ദനക്കുടം നേര്‍ച്ച ആഘോഷിച്ചു. ശൈഖുനാ ചീനാത്ത് അബ്ദുള്‍ഖാദിര്‍ മുസ്ലിയാരുടെ സ്മരണയ്ക്കായി നടത്തിയ നേര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആയിരങ്ങളെത്തി.
രാവിലെ ജാറം അങ്കണത്തില്‍ മൗലീദ് പാരായണം, കൂട്ടസിയാറത്ത് എന്നിവ നടന്നു. മൊയ്തീന്‍ മുസ്ലിയാര്‍, മുഹമ്മദ് മുസ്ലിയാര്‍ ചെന്ദ്രത്തിപ്പള്ളി ഇമാം മുഹമ്മദ് സിദ്ദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.
ഉച്ചയോടെ കൊടിയേറ്റക്കാഴ്ചകള്‍ വീടുകളില്‍നിന്നും വിവിധ ടീമുകളുടെ നേതൃത്വത്തിലും പുറപ്പെട്ട് കവല സെന്ററില്‍ സംഗമിച്ചു. മുട്ടുംവിളി, അറവനമുട്ട്, കോല്‍ക്കളി, ചെണ്ടമേളം, പഞ്ചവാദ്യം ബാന്‍ഡ്‌സെറ്റ് തുടങ്ങിയ വാദ്യമേളങ്ങളുടെയും ഗജവീരന്‍മാരുടെയും അകമ്പടിയോടെ ജാറം അങ്കണത്തിലെത്തി.
ആര്‍.സി. മുഹമ്മദിന്റെ വസതിയില്‍നിന്നെത്തിയ കാഴ്ച ജാറംവക കൊടിയേറ്റിയതോടെ കൊടിയേറ്റം തുടങ്ങി. തുടര്‍ന്ന് ഒന്‍പത് കൊടിയേറ്റക്കാഴ്ചകള്‍ കൊടിയേറ്റി. വൈകീട്ട് ഷാസ് കൈതമുക്ക്, വെന്‍മേനാട് ഫയര്‍ ബ്രാന്‍ഡ്, ഏബിള്‍ ബോയ്‌സ് പള്ളത്തുപറമ്പ്, എസ്.ബി.കെ. കവല, മതസൗഹാര്‍ദ കാഴ്ച, ഫാഡ് ഗ്രൂപ്പ് പാലുവായ്, സ്ട്രീറ്റ് ബ്‌ളാസ്റ്റ് വെള്ളായിപ്പറമ്പ്, ടീം ഓഫ് കാളാനി എന്നീ ടീമുകളുടെ കാഴ്ചകള്‍ പള്ളി അങ്കണത്തിലെത്തിയതോടെ നേര്‍ച്ച ആഘോഷത്തിന് സമാപനമായി.
Post A Comment:
0 comments: