മുല്ലശേരി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളും ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളും ഓവറോൾ ജേതാക്കളായി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാംസ്‌ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാംസ്‌ഥാനവും പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കരസ്‌ഥമാക്കി.
ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാംസ്‌ഥാനവും യുപി വിഭാഗത്തിൽ രണ്ടാംസ്‌ഥാനവും ക്രൈസ്റ്റ് കിംഗ് കോൺവെന്റ് ഹൈസ്കൂൾ കരസ്‌ഥമാക്കി. എളവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിനാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാംസ്‌ഥാനം. പാടൂർ വാണിവിലാസം യുപി സ്കൂൾ യുപി വിഭാഗത്തിൽ ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കി. എൽപി വിഭാഗത്തിൽ പാവറട്ടി സികെസി എൽപി സ്കൂൾ ഒന്നാംസ്‌ഥാനവും മുല്ലശേരി സെന്റ് ജോസഫ് എൽപി സ്കൂൾ രണ്ടാംസ്‌ഥാനത്തിനും അർഹരായി.
സംസ്കൃതോത്സവം യുപി വിഭാഗത്തിൽ ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂളും പാടൂർ വാണിവിലാസം സ്കൂളും ഒന്നാംസ്‌ഥാനം പങ്കിട്ടു. സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്കൂളിനാണ് ഒന്നാംസ്‌ഥാനം. അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പാടൂർ എഐഎച്ച്എസ്എസും എൽപി വിഭാഗത്തിൽ മുല്ലശേരി സെന്റ് ജോസഫ് എൽപി സ്കൂളും ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കി. യുപി വിഭാഗത്തിൽ പാടൂർ തഅലിമൂൽ യുപി സ്കൂളും വെന്മേനാട് എംഎഎസ്എം സ്കൂളും ഒന്നാംസ്‌ഥാനം പങ്കിട്ടു.
Post A Comment:
0 comments: