Navigation
Recent News

പാവറട്ടി വില്ലേജ് ഓഫീസ് നാളെ മുതല്‍ പുതിയ കെട്ടിടത്തില്‍

പാവറട്ടി പഞ്ചായത്തു കെട്ടിടത്തിലെ ഒറ്റമുറിയില്‍ അസൗകര്യങ്ങള്‍ക്കു നടുവില്‍ പ്രവര്‍ത്തിച്ചിരുന്ന പാവറട്ടി വില്ലേജ് ഓഫീസ് മാറ്റുന്നു. തിങ്കളാഴ്ച മുതല്‍ കുണ്ടുവക്കടവ് റോഡിലെ അല്‍ഷാഫി കോംപ്ലെക്‌സില്‍ കെ.എസ്.എഫ്.ഇ. ഓഫീസിന് സമീപത്തെ വാടകക്കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുക.

തിങ്കളാഴ്ച രാവിലെ പത്തിന് ഓഫീസ് പ്രവര്‍ത്തനം പുതിയകെട്ടിടത്തില്‍ തുടങ്ങും. പഞ്ചായത്തു കെട്ടിടത്തിലെ ശോച്യാവസ്ഥയിലായ ഒറ്റമുറിക്കുള്ളിലാണ് വര്‍ഷങ്ങളായി വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പ്രധാന രേഖകളും ഫയലും സൂക്ഷിക്കാന്‍ ഇവിടെ സൗകര്യമുണ്ടായിരുന്നില്ല.
കെട്ടിടത്തിന്റെ ബലക്ഷയം മൂലം സീലിങ് അടര്‍ന്നുവീഴുന്നതും പതിവായിരുന്നു. വില്ലേജ് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ഒരുവിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. സുരക്ഷിതമില്ലാത്ത ഓഫീസില്‍ ജീവനക്കാരും പൊതുജനങ്ങളും ഏറെ ഭയപ്പാടോടെയാണ് എത്തിയിരുന്നത്.

പാവറട്ടിയില്‍ വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ വെന്‍മേനാട്ടില്‍ സ്വകാര്യവ്യക്തി സ്ഥലം വിട്ടുനല്‍കിയെങ്കിലും കെട്ടിടത്തിന്റെ തറപ്പണി മാത്രമാണ് നടന്നത്. വില്ലേജ് ഓഫീസ് പാവറട്ടി സെന്ററില്‍ വേണമെന്ന ആവശ്യവും കെട്ടിടനിര്‍മ്മാണത്തിന് തടസ്സമായി.
Share
Banner

EC Thrissur

Post A Comment:

0 comments: