Navigation
Recent News

ഗുരുവായൂര്‍ നഗരസഭയുടെ സ്ത്രീസൗഹൃദനഗരം പദ്ധതിക്ക് തിങ്കളാഴ്ച തുടക്കംകുറിക്കുന്നു.

നാട്ടുപച്ച പദ്ധതിയുടെ ഭാഗമായി വനിതാ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീക്കാര്‍, ശുചീകരണ വനിതാത്തൊഴിലാളികള്‍, വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിയവര്‍ നഗരത്തെ ഹരിതാഭമാക്കാന്‍ കൈകോര്‍ക്കും.  .

 നാട്ടുപച്ച പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് നാലിന് ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ. ശാന്തകുമാരി നിര്‍വ്വഹിക്കും. നഗരസഭാ ഓഫീസിന്റെ പിന്‍വശത്തായി ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ചായിരിക്കും തുടക്കം. 500 ചെടികളാണ് ആദ്യം നടുന്നത്.

നഗരസഭാ അങ്കണത്തിലും നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലും ഇവര്‍ കൂട്ടായിച്ചേര്‍ന്ന് ചെടികള്‍ നടും. അതിന്റെ പരിപാലനച്ചുമതലയും അവര്‍ക്കുതന്നെയായിരിക്കും. ഓരോ ഭാഗത്തെയും ചെടികള്‍ പരിപാലിക്കാന്‍ പ്രത്യേകം ഗ്രൂപ്പുകളെ നിശ്ചയിക്കും.
Share
Banner

EC Thrissur

Post A Comment:

0 comments: