ഗുരുവായൂര്‍ നഗരസഭ പത്താം വാര്‍ഡില്‍ പാലുവായ് 49ാം നമ്പര്‍ ആംഗന്‍വാടിക്ക് തന്‍റെ സ്വത്തില്‍ നിന്നും മൂന്ന് സെന്‍റ് സ്ഥലം സൗജന്യമായി നല്‍കിയാണ് ആരിഫ് മാതൃകയായത്.
20 ഓളം കുരുന്നുകളാണ് ആംഗന്‍വാടിയില്‍ ഉള്ളത്. സ്വന്തമായ സ്ഥലവും അതില്‍ ഒരു നല്ല കെട്ടിടവും ഇവരുടെ സ്വപനമായിരുന്നു. അതിന്‍റെ ആദ്യ കാല്‍വെപ്പാണ് സ്ഥലം നല്‍കിയതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നത്. സ്ഥലത്തിന്‍റെ ആധാരം നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ. ശാന്തകുമാരിക്ക് സ്ഥല ഉടമ ഒ.ടി. ആരിഫ് കൈമാറി.
വാര്‍ഡ് മെമ്പറും വികസന സ്റ്റാന്‍റിങ് കമ്മറ്റി ചെയര്‍പേഴ്സണുമായ നിര്‍മല കേരളന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സുരേഷ് വാര്യര്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ പി.എസ്. ജയന്‍, ചേമ്പര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ മുഹമ്മദ് യാസിന്‍, മുഹമ്മദ് കുഞ്ഞ്, പൂക്കോയ തങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. കെട്ടിട നിര്‍മ്മാണത്തിന് സി.എന്‍. ജയദേവന്‍ എംപി വികസന ഫണ്ടില്‍ നിന്നും പതിനൊന്ന് ലക്ഷത്തി മുപ്പതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്.
Post A Comment:
0 comments: