Navigation
Recent News

വെന്മേനാട് ചേന്ദങ്ങര രുധിരമാല ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം



പാവറട്ടി വെന്മേനാട് ചേന്ദങ്ങര രുധിരമാല ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനവും ചുറ്റുമതില്‍ സമര്‍പ്പണവും നടത്തി. രാവിലെ മഹാഗണപതിഹോമം, സര്‍പ്പപൂജ, പറനിറയ്ക്കല്‍, വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി ഏത്തായ് നെടുപറമ്പില്‍ ശങ്കരന്‍കുട്ടി, നടുമനയ്ക്കല്‍ ശശിധരന്‍ എമ്പ്രാന്തിരി എന്നിവര്‍ മുഖ്യകാര്‍മ്മികരായി. തുടര്‍ന്ന് അന്നദാനം നടത്തി. വൈകീട്ട് ദീപാരാധന, വെന്മേനാട് ചേന്ദങ്ങര മാളുന്റെ വസതിയില്‍നിന്ന് താലംവരവ്, അത്താഴപ്പൂജ, ഗുരുതിതര്‍പ്പണം, നട അടയ്ക്കല്‍ എന്നീ ചടങ്ങുകള്‍ നടന്നു.
Share
Banner

EC Thrissur

Post A Comment:

0 comments: