ഔഷധ ഗുണമുള്ള കട്ടമോടന്‍ വിത്ത് വിതച്ച് വലപ്പാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു എന്‍.എസ്.എസ്. യൂണിറ്റ് ജൈവ കര നെല്‍കൃഷിക്ക് തുടക്കമിട്ടു. റിട്ട. അധ്യാപകന്‍ കെ.കെ. പ്രഭാകരന്‍ അനുവദിച്ച സ്ഥലത്ത് മുതിര്‍ന്ന കര്‍ഷകരായ കണ്ണോത്ത് കുട്ടന്‍, ഒലക്കപ്പുരക്കല്‍ രാമന്‍, കണ്ണോത്ത് അമ്മിണി, കെ.കെ. ജോര്‍ജ് എന്നിവര്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരമാണ് കുട്ടികള്‍ വിത്തിട്ടത്.
ഉഴുത് മറിച്ച പറമ്പില്‍ വിത്തിട്ട ശേഷം ചാണകം വിതറി വീണ്ടും മണ്ണ് ഇളക്കി മറിച്ചു. ഔഷധ ഗുണമുള്ള കട്ടമോടന്‍ പണ്ട് വ്യാപകമായി കൃഷി ചെയ്തിരുന്നു.
90 ദിവസം കൊണ്ട് നെല്ല് മൂപ്പെത്തും. കാട്ടൂര്‍ ഗ്രാമം സാംസ്‌കാരിക വേദിയുടെ സഹകരണത്തോടെയാണ് കുട്ടികളുടെ കൃഷി.
ജില്ലാ പഞ്ചായത്തംഗം ശോഭ സുബിനാണ് വിത്തിടല്‍ ഉദ്ഘാടനം ചെയ്തത്. വലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ്, ഗ്രാമപ്പഞ്ചായത്തംഗം തുളസി സന്തോഷ്, പി.ടി.എ. പ്രസിഡന്റ് ശശികല ശ്രീവത്സന്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ വി.ബി. മുരളീധരന്‍, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ പി.എസ്. സിനി, കെ.ബി. ഹനീഷ്‌കുമാര്‍, ടി.എ. പ്രേംദാസ്, ഐ.കെ. ലവന്‍, പി.എസ്. ശാലിനി എന്നിവരും കുട്ടികളുടെ കരനെല്‍കൃഷിക്ക് പ്രോത്സാഹനവുമായി എത്തിയിരുന്നു.
photo mathrubhumi
Post A Comment:
0 comments: