ഹോട്ടലുകളില്‍ മീന്‍വിഭവങ്ങളുടെ വില പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പിടിവീഴും. വിലക്കയറ്റവും പൂഴ്ത്തിവയ്പും തടയുന്നതിനുള്ള പ്രത്യേക സ്‌ക്വാഡാണ് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്.
തൃശ്ശൂര്‍ നഗരത്തിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി. കാന്റീന്‍, പരിസരത്തെ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ സിവില്‍ സ്‌പ്ലൈസ്, റവന്യു, പോലീസ്, അളവുതൂക്ക വകുപ്പുകളുടെ സംയുക്തസ്‌ക്വാഡാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. തലപ്പിള്ളി താലൂക്ക് സ്‌പ്ലൈ ഓഫീസര്‍ ടി. അയ്യപ്പദാസാണ് നേതൃത്വം വഹിച്ചത് .
മീനിന്റെ വില ഓരോ ദിവസവും വ്യത്യസ്തമായിരിക്കും എന്നതിനാലും ഓരോ ഇനം മത്സ്യത്തിനും വെവ്വേറെ വില ആയിരിക്കുമെന്നതിനാലും വില പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍ നല്‍കിയ വിശദീകരണം.
എന്നാല്‍, ഇതിന്റെ മറവില്‍ ഉപഭോക്താക്കളില്‍നിന്ന് മീന്‍ വിഭവങ്ങള്‍ക്ക് തോന്നുംപടി വില ഈടാക്കുകയാണ്. വില പ്രദര്‍ശിപ്പിക്കാത്ത ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌ക്വാഡ് മുന്നറിയിപ്പ് നല്‍കി.
ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.വി. പ്രതാപന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ. ജയചന്ദ്രന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ്. പോള്‍സണ്‍, കെ.വി. വിനോഷ്, അളവ്തൂക്ക ഇന്‍സ്‌പെക്ടര്‍ പി.ജെ. ജിന്‍സന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post A Comment:
0 comments: