ലോക വായനാവാരാചരണത്തിന്റെ ഭാഗമായായി താളിയോലഗ്രന്ഥങ്ങളും പഴയകാല പത്രവാര്‍ത്തകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിയ ദേവസ്വം ലൈബ്രറിയുടെ പ്രദര്‍ശനം പഴമയുടെ വായനാലോകത്തേയ്ക്ക് വെളിച്ചം വീശുന്നതായി.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ,എല്‍.എഫ്. കേളേജ് എന്നിവയിലെ വിദ്യാര്‍ത്ഥികളും പ്രശസ്ത എഴുത്തുകാരി പെപിതാ സേത്തുമായുള്ള സംവാദവും ശ്രദ്ധേയമായി
ദേവസ്വം ഭരണസമിതിയംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞുണ്ണി അദ്ധ്യക്ഷനായി. കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി, അഡ്വ. ഗിരിജാ ചന്ദ്രന്‍, വി.പി. ഉണ്ണികൃഷ്ണന്‍, കെ.യു. കൃഷ്ണകുമാര്‍, മുരളി പുറനാട്ടുകര, ലൈബ്രേറിയന്‍ രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
പ്രദര്‍ശനം ശനിയാഴ്ചയും ഞായറാഴ്ചയും ഉണ്ടാകും.
ഞായറാഴ്ച 11ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പെപിതാ സേത്തിനേയും പ്രൊഫ. കെ.പി. ശങ്കരനേയും ആദരിക്കും.
photo : http://guruvayurdevaswom.nic.in/
Post A Comment:
0 comments: