Navigation

മീന്‍ വൃത്തിയാക്കുന്നതിനിടെ സ്വര്‍ണ്ണവള നിറം മങ്ങി ഒടിഞ്ഞു


 മീന്‍ കഴുകുന്നതിനിടെ വീട്ടമ്മയുടെ സ്വര്‍ണ്ണവള നിറം മങ്ങി. മങ്ങിയത് പരിശോധിക്കുമ്പോള്‍ വളയുടെ ഒരു ഭാഗം പൊട്ടിപ്പോയി. അഞ്ഞൂര്‍ എഴുത്തുപുരയ്ക്കല്‍ രാജന്റെ മരുമകള്‍ വിനിയുടെ സ്വര്‍ണ്ണവളയ്ക്കാണ് നിറം മാറ്റം സംഭവിച്ചത്. മത്സ്യം കേടാകാതിരിക്കാന്‍ ചേര്‍ത്ത രാസവസ്തുക്കളാണ് സ്വര്‍ണ്ണത്തിന്റെ നിറം മാറ്റത്തിന് കാരണമെന്ന് കരുതുന്നു.

ജ്വല്ലറിയില്‍ വള പരിശോധിച്ചപ്പോഴും ആസിഡിന്റെ അംശമാണ് നിറം പോകാന്‍ കാരണമായി പറഞ്ഞത്.

മീന്‍ വൃത്തിയാക്കിയതിനു ശേഷമാണ് വളകളിലെ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതെന്ന് വിനി പറഞ്ഞു. മുക്കാല്‍ പവന്റെ നാല് വളകളും ഒരു മോതിരവുമാണ് കയ്യില്‍ ധരിച്ചിരുന്നത്. ഇതില്‍ ഒരു വളയ്ക്ക് കാര്യമായ നിറവ്യത്യാസം ഉണ്ടായി. ഇത് പരിശോധിക്കുമ്പോഴാണ് പൊട്ടിയത്. മറ്റ് വളകളിലും മോതിരത്തിലും പലഭാഗത്തും നിറം മാറി വെള്ളിനിറമായി.
Share
Banner

EC Thrissur

Post A Comment:

0 comments: