+അമ്പത്തഞ്ചു വയസിനു താഴെയുളള വിധവകള്‍, വിവാഹമോചിതര്‍, 30 കഴിഞ്ഞ അവിവാഹിതര്‍ തുടങ്ങിയവര്‍ ജീവനോപാധികള്‍ക്കു സാമ്പത്തിക സഹായം ന ല്‍കുന്ന പദ്ധതിയായ ശരണ്യ പദ്ധതിക്കുളള ഗുണഭോക്താക്കളുടെ അഭിമുഖം തൃശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തുടങ്ങി. 163 പേരാണ് ആദ്യ ദിവസം അഭിമുഖത്തിനെത്തിയത്.
എഡിഎം എം.ജി. രാമചന്ദ്രന്‍ നായര്‍, എംപ്ലോയ്മെന്‍റ് ഓഫീസര്‍ കെ.എ. സുലൈമാന്‍, കുടുംബശ്രീ എഡിഎം എം.പി. ജോസ്, ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധി ലോ ഹിതാക്ഷന്‍, സീനിയര്‍ സൂപ്രണ്ട് സതിയമ്മ എന്നിവരാണ് അഭിമുഖം നടത്തിയത്.
രണ്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള വനിതകള്‍ക്ക് 50 ശതമാനം സബ്സിഡിയോടെ അമ്പതിനായിരം രൂപ വരെ വായ്പ നല്‍ കുന്നതാണ് പദ്ധതി. സബ് സിഡി കഴിഞ്ഞുളള തുക പലിശരഹിത വായ്പയായി 60 തവണകള്‍ കൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും. അഭിമുഖംഇന്നുംനാളെയും നടക്കും
Post A Comment:
0 comments: