ഗുരവായൂര്‍ ദേവസ്വം ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സുഖ ചികിത്സകള്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് തുടങ്ങും. ആനക്കോട്ടയിലെ 54ആനകളില്‍ മദപ്പാടില്ലാത്ത ആനകള്‍ക്കാണ് സുഖ ചികിത്സ നല്‍കുന്നത്.

ആനകളെ കുളിപ്പിച്ച് വൃത്തിയാക്കിയതിന് ശേഷം ആനകള്‍ക്ക് ഔഷധകൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയ മരുന്നുരുള, ച്യവനപ്രാശം, ആയുര്‍വ്വേദ അലോപ്പതി മരുന്നുകള്‍ എന്നിവ നല്‍കും. ഓരോ ആനകളുടേയും ശരീരഭാരത്തിനനുസരിച്ചാണ് മരുന്നുകളും മരുന്നുരുളയും നല്‍കുക. ആനവിദഗ്ദ്ധരുടെയും ഡോക്ടര്‍മാരുടേയും മേല്‍നോട്ടത്തിലാണ് ചികിത്സ. 15ലക്ഷം രൂപയാണ് ചികിത്സക്കായി നീക്കി വച്ചിട്ടുള്ളത്.
മദപ്പാടിലുള്ള ആനകള്‍ക്ക് മദപ്പാട് കഴിയുന്ന മുറക്ക് സുഖ ചികിത്സ നല്‍കും. ജൂലൈ 30 വരെയാണ് സുഖ ചികിത്സ.
Post A Comment:
0 comments: