
ജില്ലാ പിടിഎയുടെ വിവിധ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. റവന്യൂ ജില്ലാതലത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിഭാഗങ്ങളിലുള്ള വിദ്യാലയങ്ങളിലെ പിടിഎ, എല്‍പി, യുപി സ്കൂളുകള്‍, മികച്ച അധ്യാപകര്‍, മികച്ച പിടിഎ പ്രസിഡന്‍റ് എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍. എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളില്‍ നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ക്കും എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും 2015- 2016 വര്‍ഷം കലാകായിക പ്രവൃത്തി പരിചയമേളകളില്‍ റവന്യൂ ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയവര്‍ക്കും പ്രത്യേകം പുരസ്കാരങ്ങള്‍ നല്‍കി അനുമോദിക്കും. ജൈവ കൃഷിയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന വിദ്യാ ലയത്തിനുള്ള ഗ്രീന്‍ സ്കൂള്‍ അവാര്‍ഡും ഇതോടൊപ്പം നല്‍കും.
അവാര്‍ഡുകള്‍ക്കുള്ള അപേക്ഷയും മറ്റു പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ വിവരങ്ങള്‍ 30നകം സ്കൂള്‍ അധികൃതര്‍ ജില്ലാ ഭാരവാഹികള്‍ക്കു നേരിട്ടു നല്‍കുകയോ പ്രസിഡന്‍റ്, ജില്ലാ പിടിഎ, പിബി നമ്പര്‍- 4, തൃശൂര്‍- 1 എന്ന വിലാസത്തില്‍ അയയ്ക്കുകയോ വേണം. ഫോണ്‍: 9496215019, 9400557890.
Post A Comment:
0 comments: