മേട മാസത്തിലെ പ്രഥമ മുതല്‍ ഇടവ മാസത്തിലെ അമാവസി വരെയാണ് വൈശാഖ പുണ്യമാസാചരണം.
ഭക്തര്‍ ഭജനം, ദാനം, ഉപവാസം എന്നിവ അനുഷ്ടിച്ച് വൈശാഖമാസാത്തില്‍ ക്ഷേത്രാരാധന നടത്തും. ഈ സമയത്ത് വന്‍ ഭക്തജനതിരക്കാണനുഭവപ്പെടുക.
ബലരാമ ജയന്തിയായ അക്ഷയ തൃതീയ, ശ്രീ ശങ്കര ജയന്തി, ബുദ്ധ പൗര്‍ണമി, ദത്താത്രേയ ജയന്തി എന്നിവ വൈശാഖ മാസത്തിലെ വിശേഷ ദിവസങ്ങളാണ്. ബലരാമജയന്തിയായ അക്ഷയ തൃതീയ തിങ്കളാഴ്ചയാണ്. അക്ഷയ തൃതീയ ദിവസം ക്ഷേത്രത്തില്‍ പത്തുകാരുടെ വകയായുള്ള ചുറ്റുവിളക്കാഘോഷമാണ്. ശ്രീ ശങ്കര ജയന്തി 11നും, നരസിംഹ ജയന്തി 20നും ബുദ്ധ പൂര്‍ണിമ 21 നുമാണ്.
വൈശാഖ മാസാചരണത്തിന്‍റെ ഭാഗമായി ക്ഷേത്രം ആധ്യാത്മിക ഹാളില്‍ പൊന്നടുക്കം മണികണ്ഠന്‍ നമ്പൂതിരിയും താമരക്കുളം നാരായണന്‍ നമ്പൂതിരുയുടേയും നേതൃത്വത്തില്‍ ഭാഗവത സപ്താഹത്തിന് തുടക്കമായി.
പ്രഫ. മാധവപ്പിള്ളി കേശവന്‍ നമ്പൂതിരി, തട്ടയൂര്‍ കൃഷ്ണന്‍ നമ്പൂതിരി, തോട്ടം ശ്യാമന്‍ നമ്പൂതിരി എന്നിവരുടെ സപ്താഹങ്ങളും നടക്കും. വൈശാഖ മാസ ഭക്തി പ്രഭാഷണത്തിനും ഇന്നലെ തുടക്കമായി. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദിവസവും സന്ധ്യക്കാണ് ഭക്തി പ്രഭാഷണം. ക്ഷേത്രത്തിലെ വഴിപാടുകള്‍ പുറത്തു നിന്ന് ശീട്ടാക്കുന്നതിനും പ്രസാദങ്ങള്‍ വാങ്ങുന്നതിനമുള്ള സംവിധാനം ഇന്ന് മുതല്‍ നിലവില്‍ വരും. രാവിലെ പുതിയ വഴിപാട് കൗണ്ടറുകളുടെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബര കുറുപ്പ് നിര്‍വ്വഹിക്കും. ജൂണ്‍ അഞ്ചിനാണ് വൈശാഖമാസ സമാപനം.
Post A Comment:
0 comments: