Navigation

പറമ്പന്‍തളി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം


പറമ്പന്‍തളി മഹാദേവക്ഷേത്രത്തില്‍ ഭഗവതിയുടെ പ്രതിഷ്ഠാദിനം 12ന് ആഘോഷിക്കും. രാവിലെ 8.30ന് ക്ഷേത്രം തന്ത്രി താമരപ്പിള്ളി ദാമോദരന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍, തുടര്‍ന്ന് ഗോളക സമര്‍പ്പണം എന്നിവ നടക്കും.

വൈകിട്ട് ദീപാരാധന, നിറമാല, ദീപാലങ്കാരം, പൂമൂടല്‍ വഴിപാട് എന്നിവ നടക്കും. തായമ്പകയ്ക്കുശേഷം ചുറ്റുവിളക്കിന് ഭഗവതിയുടെ തിടമ്പേറ്റിയ ഗജവീരനും താലവും വാദ്യമേളവും അകമ്പടിയാകും. തുടര്‍ന്ന് അത്താഴപ്പൂജ, പ്രസാദഊട്ട്, നടയ്ക്കല്‍പ്പറ നിറയ്ക്കല്‍ എന്നീ ചടങ്ങുകളുണ്ടാകും.

Share
Banner

EC Thrissur

Post A Comment:

0 comments: