നിര്‍ധന കുടുംബങ്ങള്‍ക്ക് വെളിച്ചമെത്തിച്ച് കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ മാതൃകയാവുന്നു.
പതാകദിനത്തോടനുബന്ധിച്ച് പാവറട്ടി പഞ്ചായത്തില്‍ രണ്ടു വീടും വെങ്കിടങ്ങ് പഞ്ചായത്തില്‍ ഒരു വീടുമാണ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യ വൈദ്യുതീകരണം നടത്തുന്നത്.
പാവറട്ടിയിലെ കാക്കശ്ശേരി സ്വദേശികളായ വെട്ടിപ്പുറ രവി, കുണ്ടുവീട്ടില്‍ സുബ്രഹ്മണ്യന്റെ ഭാര്യ ശാന്ത എന്നിവരുടെ വീടുകളില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കി. സാമ്പത്തിക പരിമിതി കാരണം വീടുകളില്‍ വൈദ്യുതീകരണം നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു ഇരുകുടുംബങ്ങളും.
പാവറട്ടിയില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ വീടുകളിലെ സ്വിച്ചോണ്‍ കര്‍മ്മം ചൊവ്വാഴ്ച മൂന്നിന് പാവറട്ടി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ ടി.എ. സുരേഷ് നിര്‍വഹിക്കുമെന്ന് ഭാരവാഹികളായ എ.എസ്. സതീശന്‍, സി.എഫ്. പ്രിന്‍സ്, സി.ടി. വിന്‍സെന്റ് എന്നിവര്‍ പറഞ്ഞു.
Post A Comment:
0 comments: