തൃശ്ശൂര്‍ ജില്ലയില്‍ പ്രമേഹത്തെ പ്രതിരോധിക്കാന്‍ വിപുലമായ കൂട്ടായ്മ വരുന്നു. ജില്ലാ മെഡിക്കലാഫീസ്, ഐ.എം.എ. ജില്ലാ ഘടകം, ഡയബറ്റിസ് സൊസൈറ്റി, ലയണ്‍സ് ക്ലബ്ബ് ഓഫ് തൃശ്ശൂര്‍ സിറ്റി, പൊതുജനാരോഗ്യ വേദി തുടങ്ങിയവയാണ് ബീറ്റ് ഡയബറ്റിസ് എന്നു പേരിട്ട പദ്ധതിയുമായി സഹകരിക്കുന്നത്. മുപ്പതുവയസ്സിനു മുകളിലുള്ള പ്രമേഹപരിശോധന നടത്താത്തവര്‍ ആരുമില്ലെന്നുറപ്പാക്കുന്നതുള്‍പ്പെടെയുള്ള സംവിധാനമാണ് ഇതിലൂടെ ഒരുക്കുന്നത്.
മൂന്നുഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. സംയുക്ത ലോകാരോഗ്യ ദിനാച രണത്തിന്റെ ഭാഗമായി ഇതിന്റെ ആദ്യഘട്ട പരിശീലനവും നടന്നു. ദിനാചരണം ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ബിന്ദു തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സര്‍വകലാശാല മെഡിക്കല്‍ വിഭാഗം ഡീന്‍ ഡോ. കെ. മോഹനന്‍ ലോകാരോഗ്യ ദിന സന്ദേശം നല്‍കി. ഡോ. കെ.എസ്. ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി. ഡോ. സന്തോഷ് ബാബു എം.ആര്‍, ഡോ. അജിത് കുമാര്‍, സി.ജെ. മാത്യൂ, എ.കെ. സോമന്‍, സൈമണ്‍ ജോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. ഗോപി കുമാര്‍, ഡോ. ജയിന്‍ ചിമ്മന്‍, ഡോ. നിവിന്‍, ഡോ. ഭവന്‍ ശങ്കര്‍ എന്നിവര്‍ സംസാരിച്ചു
പ്രമേഹം നേരത്തെ കണ്ടു പിടിക്കുക, കാര്യക്ഷമമായ തുടര്‍ ചികിത്സ ഉറപ്പാക്കുക, സങ്കീര്‍ണ്ണതകള്‍ തടയുക, വ്യാപകമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
മൂന്നുഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. സംയുക്ത ലോകാരോഗ്യ ദിനാച രണത്തിന്റെ ഭാഗമായി ഇതിന്റെ ആദ്യഘട്ട പരിശീലനവും നടന്നു. ദിനാചരണം ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ബിന്ദു തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സര്‍വകലാശാല മെഡിക്കല്‍ വിഭാഗം ഡീന്‍ ഡോ. കെ. മോഹനന്‍ ലോകാരോഗ്യ ദിന സന്ദേശം നല്‍കി. ഡോ. കെ.എസ്. ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി. ഡോ. സന്തോഷ് ബാബു എം.ആര്‍, ഡോ. അജിത് കുമാര്‍, സി.ജെ. മാത്യൂ, എ.കെ. സോമന്‍, സൈമണ്‍ ജോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഡോ. ഗോപി കുമാര്‍, ഡോ. ജയിന്‍ ചിമ്മന്‍, ഡോ. നിവിന്‍, ഡോ. ഭവന്‍ ശങ്കര്‍ എന്നിവര്‍ സംസാരിച്ചു
Post A Comment:
0 comments: