വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിന് ദീപാലങ്കാരക്കാഴ്ചയ്ക്ക് ഒരുക്കങ്ങളായി. ഒന്നരലക്ഷം എല്‍.ഇ.ഡി. പിക്‌സല്‍ ബള്‍ബുകള്‍കൊണ്ടാണ് ഇത്തവണ ദീപാലങ്കാരം ഒരുക്കുന്നത്.
[fquote] കേരളത്തില്‍ ആദ്യമായിട്ടാണ് ഒന്നരലക്ഷത്തോളം എല്‍.ഇ.ഡി. പിക്‌സല്‍ ബള്‍ബുകള്‍ ഉപയോഗിച്ച് ദീപാലങ്കാരം നടത്തുന്നത്.[/fquote]
പാവറട്ടി സി.ജെ. ലൈറ്റ് ആന്‍ഡ് സൗണ്ടാണ് വ്യത്യസ്തമാര്‍ന്ന ദീപാലങ്കാര വര്‍ണ്ണക്കാഴ്ചയൊരുക്കുന്നത്. 6500-ഓളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് എല്‍.ഇ.ഡി. പിക്‌സല്‍ ബള്‍ബുകള്‍ എല്‍.ഇ.ഡി. വോള്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്.
പണ്ടുകാലത്ത് ഫ്രെയിം ചെയ്ത് വിശുദ്ധരുടെ രൂപങ്ങള്‍ ദീപാലങ്കാരത്തില്‍ കൊണ്ടുവരുന്ന രീതി ഇത്തവണ ഉണ്ടാകില്ല. പകരം എല്‍.ഇ.ഡി. പിക്‌സല്‍ ബള്‍ബുകളുടെ പ്രത്യേകതയനുസരിച്ച് കമ്പ്യൂട്ടറില്‍ പ്രോഗ്രാമും ഡിസൈനും ചെയ്ത് ആവശ്യമുള്ള വിശുദ്ധരുടെ രൂപങ്ങള്‍ മെമ്മറി കാര്‍ഡിലാക്കി ലൈറ്റ് ചെയ്‌സില്‍ സ്ഥാപിച്ചാല്‍ പിക്‌സല്‍ ബള്‍ബുകളില്‍ വിശുദ്ധരുടെ രൂപങ്ങള്‍ തെളിയും. ഇത്തവണ തിരുനാള്‍ ദീപാലങ്കാരത്തില്‍ നാലോളം വിശുദ്ധരുടെ രൂപങ്ങള്‍ ആധുനിക സംവിധാനം വെച്ച് തെളിയിക്കുമെന്ന് ഇലുമിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പറഞ്ഞു.
സഹോദരങ്ങളായ സി.ജെ. ജെന്‍സണ്‍, സി.ജെ. ജനീഷ് എന്നിവരുടെ നേതൃത്വത്തില്‍ 25 ഓളം തൊഴിലാളികാണ് രാപ്പകലില്ലാതെ ദീപാലങ്കാരത്തിനായുള്ള പണികള്‍ നടത്തുന്നത്. ഓരോ ബള്‍ബിലും കണ്‍ട്രോള്‍ ചെയ്യാനുള്ള സംവിധാനം ഉണ്ടാകും. ഓരോ ഫ്രെയിമും സോഫ്‌റ്റ്വെയര്‍വെച്ചാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. 15ന് രാത്രി 7.30ന് ദീപാലങ്കാരം സെന്റ് തോമസ് ആശ്രമ ദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് സ്വിച്ച്ഓണ്‍ ചെയ്യും.
Post A Comment:
0 comments: