വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ 140-ാം തിരുനാളിനോടനുബന്ധിച്ച് തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സമൂഹ നന്മയ്‌ക്കൊരു വിദ്യാര്‍ഥി പദ്ധതി തുടങ്ങി.
രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി 2016-17 വര്‍ഷത്തില്‍ 25 ഓളം നിര്‍ധന വിദ്യാര്‍ഥികളുടെ പഠനം ചാരിറ്റബിള്‍ സൊസൈറ്റി ഏറ്റെടുത്തു.
പ്‌ളസ്ടുവണ്‍ മുതലുള്ള ഉയര്‍ന്ന പഠന ചെലവാണ്. ജാതി മതഭേദമെന്യേ ഏറ്റെടുത്തത്. തുടര്‍ന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കും.
വിദ്യാര്‍ഥി രാഹുല്‍ ഗോപിക്ക് ആദ്യ വിദ്യാഭ്യാസ സഹായം നല്‍കി പാവറട്ടി തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ഉദ്ഘാടനം ചെയ്തു. ആശ്രമ ദേവാലയം പ്രിയോര്‍ ഫാ. ജോസഫ് ആലപ്പാട്ട് അധ്യക്ഷനായി. സിനിമാ താരം രമേഷ് പിഷാരടി മുഖ്യാതിഥിയിയായി. തെക്കുഭാഗം ചാരിറ്റബിള്‍ സൊസൈറ്റി കണ്‍വീനര്‍ കെ.എസ്. ലാന്‍സന്‍, തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റി പ്രസിഡന്റ് കെ.ഡി. ജോസ് എന്നിവര്‍ പ്രസംഗിച്ചു. മെഗാഷോ നൈറ്റും അരങ്ങേറി.
Post A Comment:
0 comments: