Navigation
Recent News

ഫോണില്‍ വിളിച്ചു ബാങ്ക് അക്കൗണ്ടില്‍നിന്നും പണം തട്ടിപ്പ് : ജാഗ്രത പാലിക്കണമെന്നു പോലീസ്‌

ഫോണില്‍ വിളിച്ചു ബാങ്ക് അക്കൗണ്ടില്‍നിന്നും പണം തട്ടിപ്പ് വ്യാപകമാകുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നു പോലീസ്. പാഞ്ഞാള്‍, മുള്ളൂര്‍ക്കര, വരവൂര്‍ തുടങ്ങിയ ഭാഗങ്ങളിലായി പലര്‍ക്കും ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പോലീസ് നിര്‍ദേശം.

 ബാങ്കില്‍നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ചു എ.ടി.എം. കാര്‍ഡിന്റെ കാലാവധി കഴിയുകയാണെന്ന് പറഞ്ഞ് പുതുക്കാന്‍ വേണ്ടി രഹസ്യനമ്പര്‍ വാങ്ങുകയാണ് ചെയ്യുന്നത്. പണം നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് പലര്‍ക്കും അബദ്ധം മനസ്സിലാകുന്നത്. ഫോണില്‍ ബന്ധപ്പെടുമ്പോള്‍ അക്കൗണ്ടു സംബന്ധമായ ഒരു വിവരവും കൈമാറരുതെന്നും പോലീസ് അിയിച്ചു. സംശയം തോന്നിയാല്‍ ഉടന്‍ ബാങ്ക് അധികൃതുമായി ബന്ധപ്പെടണം.
Share
Banner

EC Thrissur

Post A Comment:

0 comments: