വിശുദ്ധ യൗസേപ്പിതാവിന്‍റെ ഊട്ടുതിരുനാളിനു വിതരണം ചെയ്യാനുള്ള അരി, അവില്‍ എന്നിവയുടെ ഒരു ലക്ഷം നേര്‍ച്ച പാക്കറ്റുകള്‍ തയാറായി. ഇടവകയിലെ ഫ്രാന്‍സിക്കന്‍ മൂന്നാംസഭയുടെ നേതൃത്വത്തിലാണ് നേര്‍ച്ച പാക്കറ്റുകള്‍ തയാറാക്കിയിട്ടുള്ളത്. 100 ചാക്ക് അരിയും 50 ചാക്ക് അവിലുമാണ് നേര്‍ച്ച പാക്കറ്റുകള്‍ തയാറാക്കുന്നതിനായി ഉപയോഗിച്ചത്. ഓരോ നേര്‍ച്ച പാക്കറ്റും 250 ഗ്രാമം വീതമാണുള്ളത്.
തിരുനാള്‍ ദിവസങ്ങളില്‍ തീര്‍ഥകേന്ദ്രത്തിലെത്തി ഊട്ടുസദ്യയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് നല്‍കുന്നതിനായാണ് നേര്‍ച്ച പാക്കറ്റുകള്‍ തയാറാക്കുന്നത്.
90 വയസായ ചിരിയങ്കണ്ടത്ത് മറിയം മുതല്‍ അഞ്ച് വയസായ ചെറുവത്തൂര്‍ തോമസ് മകന്‍ അനോഷടക്കം ഇരുനൂറോളം പേര്‍ ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴു വരെ ഒന്നിച്ചിരുന്നാണ് നേര്‍ച്ച പാക്കറ്റുകള്‍ ഒരുക്കുന്നത്.
ശനിയാഴ്ച രാവിലെ പത്തിന് തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂരിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന നൈവേദ്യ പൂജയെ തുടര്‍ന്നാണ് നേര്‍ച്ച പാക്കറ്റുകള്‍ വിതരണം ചെയ്യുക. ഫ്രാന്‍സിസ്കന്‍ മൂന്നാം സഭ ഭാരവാഹികളായ ടി.കെ.ജോസ്, കെ.കെ.തോമസ്, ടി.എല്‍.മത്തായി എന്നിവരുടെ നേതൃത്വത്തിലാണ് നേര്‍ച്ച പാക്കറ്റുകള്‍ ഒരുക്കിയത്.
അരിയുടെയും അവിലിന്‍റെയും അരലക്ഷം വീതം നേര്‍ച്ച പാക്കറ്റുകള്‍ തയാറായി കഴിഞ്ഞു. തിരുനാള്‍ ദിവസങ്ങളില്‍ അരലക്ഷത്തോളം ഭക്ഷണപാക്കറ്റുകളും തയാറാക്കി വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Post A Comment:
0 comments: