ഉറങ്ങിക്കിടന്ന രണ്ടരവയസ്സുകാരന്റെ സ്വർണാഭരണങ്ങൾ ജനൽവഴി കവർന്നു. വെൻമേനാട് അമ്പലനട റോഡിൽ വെൻമേനാട് വീട്ടിൽ വിപിൻ - രേഷ്മ ദമ്പതിമാരുടെ മകൻ നിക്ഷയ്‌യുടെ അരപ്പവൻ വരുന്ന സ്വർണമാലയും ഒന്നരപ്പവന്റെ അരഞ്ഞാണവുമാണ് കവർന്നത്.
ബുധനാഴ്ച രാത്രി 11.30-ന് ശേഷമാണ് മോഷണം നടന്നത്. രാവിലെയാണ് സംഭവമറിഞ്ഞത്.
കുട്ടിയുടെ കഴുത്തിൽ, മാല വലിച്ചുപൊട്ടിച്ചതിെൻറ മുറിപ്പാടുകൾ ഉണ്ട്. വീടിെൻറ ജനൽ അടച്ചിരുന്നുവെങ്കിലും മുകളിലെ എയർഹോൾ വഴിയാണോ ജനൽ തുറന്നതെന്ന് സംശയിക്കുന്നു. ഇവരുടെ വീടിെൻറ പരിസരത്തുനിന്ന്, കഴിഞ്ഞദിവസം മോഷണംപോയ സ്കൂട്ടർ കണ്ടെത്തി. മരുതയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പിറകിൽ പാലയ്ക്കൽ അസീസിെൻറ സ്കൂട്ടറാണിത്.
സ്കൂട്ടർ മോഷണത്തിനും കുട്ടിയുടെ ആഭരണങ്ങൾ കവർന്നതിനും പിന്നിൽ ഒരാൾതന്നെയാണോ എന്ന സംശയിത്തിലാണ് പോലീസ്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സ്കൂട്ടർ കസ്റ്റഡിയിലെത്തു. വിരലടയാളവിദഗ്‌ധർ സ്ഥലത്തെത്തി പരിശോധിച്ചു.
Post A Comment:
0 comments: