ഇതൊരു മുന്നറിയിപ്പാണ്, ഒരുപക്ഷെ ഞാന്‍ ഈ എഴുതുന്നത് ഒരു കോണ്‍സ്പിറസി തിയറിയാണ് എന്ന് ആദ്യത്തെ കുറച്ചു ഭാഗം വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാന്‍ സാധ്യതയുണ്ട് എന്നെനിക്കറിയാം. പരിപൂര്‍ണ്ണമായും വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞാന്‍ ഇതെഴുതുന്നത് എന്നുള്ള കാര്യം നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. ആ വസ്തുതകളെ സ്ഥാപിക്കുന്ന തെളിവുകള്‍ ലേഖനത്തിന്‍റെ അവസാനം ചേര്‍ത്തിട്ടുണ്ട്.
കേരള ജനത ഒരു ദുരന്തത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മറ്റൊരു ദുരന്തം നമ്മെ തുറിച്ചു നോക്കുന്നുണ്ട്, പലരും അതിനെക്കുറിച്ച് ബോധവാന്മാരല്ല. കേരളജനതയെ മാത്രമല്ല, ലോകത്ത് എവിടെയൊക്കെ പ്രകൃതി ദുരന്തങ്ങള്‍ നടന്നിട്ടുണ്ടോ, അവിടെയൊക്കെ തൊട്ടുപുറകെ ഈ ദുരന്തവും എത്തിയിട്ടുണ്ട്. അത് മറ്റൊന്നുമല്ല, മനുഷ്യക്കടത്ത് ആണ്.
ജലപ്രളയവും സുനാമിയും ഭൂകമ്പവും ചുഴലിക്കാറ്റും മറ്റു പ്രകൃതി ദുരന്തങ്ങളും സാധാരണക്കാര്‍ക്ക് തീരാ നഷ്ടമാണ് വരുത്തി വെക്കുന്നതെങ്കില്‍ മറ്റൊരു കൂട്ടര്‍ക്ക് അത് ഒടുങ്ങാത്ത ലാഭമുണ്ടാക്കുന്ന ചാകരക്കാലമാണ്. ദുരന്തത്തെ അതിജീവിച്ചു വരുന്ന മനുഷ്യരുടെ തളര്‍ച്ചയും, ആ സമയത്ത് ആശ്രയമായി നീട്ടുന്ന ഏതു വൈക്കോല്‍ത്തുമ്പിലും കയറിപ്പിടിക്കാനുള്ള മനുഷ്യന്‍റെ സ്വാഭാവിക ചോദനയേയും അവര്‍ സമര്‍ത്ഥമായി മുതലെടുക്കുന്നു.
ഓരോ ദുരന്തസ്ഥലത്തും അവര്‍ എത്തുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. ചിലപ്പോളവര്‍ ബസ്സിലും ലോറിയിലും കയറി എത്തിയെന്നിരിക്കും, ചിലപ്പോളവര്‍ മെഴ്സിഡസ് ബെന്‍സില്‍ കയറി വന്നെന്നിരിക്കും. ചിലപ്പോളവര്‍ നമ്മുടെ കണ്ണ് വെട്ടിച്ച് ബലമായി തട്ടിക്കൊണ്ടുപോയെന്നിരിക്കും, ചിലപ്പോളവര്‍ റെസ്ക്യൂ ടീമംഗങ്ങളെന്ന വ്യാജേന വന്നെന്നിരിക്കും, ചിലപ്പോളവര്‍ നിയമപരമായ മാര്‍ഗ്ഗത്തിലൂടെ മനുഷ്യക്കടത്ത് നടത്തിയെന്നുമിരിക്കും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായി മാറിയ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ വരുന്ന മക്കളില്ലാത്ത വിദേശി ദമ്പതികളുടെ രൂപത്തിലോ അല്ലെങ്കില്‍ കേരളത്തിനു പുറത്തുള്ള ഏതെങ്കിലും അനാഥാലയത്തിന്‍റെ പ്രവര്‍ത്തകരെന്ന നിലയിലോ അവര്‍ വരാം. എങ്ങനെ വന്നാലും അവരുടെ ‘ഡോക്കുമെന്‍റ്സുകള്‍’ എല്ലാം കിറുകൃത്യമായിരിക്കും. ഒരു സന്ദേഹവും ആര്‍ക്കും അവരുടെ മേല്‍ ഉണ്ടാകാത്ത വിധത്തില്‍ നടക്കാന്‍ അവര്‍ക്കറിയാം. കാരണം, തങ്ങളുടെ അശ്രദ്ധ മൂലം കോടിക്കണക്കിന് ഡോളറിന്‍റെ വ്യാപാര നഷ്ടം ഉണ്ടാകരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു.
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ ഇവരുടെ ആളുകള്‍ വരുന്നത് ദുരന്തം സംഭവിച്ചു ഒരാഴ്ചയുടെ ഇടവേള കഴിഞ്ഞിട്ടാണ്. ആ സമയത്ത് തന്നെ വരുന്നതിനു ചില കാരണങ്ങളുണ്ട്:
1. താല്‍കാലികമായിട്ടെങ്കിലും ആ സമയമാകുമ്പോഴേക്കും ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കും. കിഡ്നാപ്പ് ചെയ്യപ്പെട്ടവരെ എത്രയും പെട്ടെന്ന് ദുരന്ത ഭൂമിയില്‍ നിന്നോ ആ സംസ്ഥാനത്ത് നിന്ന് തന്നെയോ കടത്തുവാന്‍ ഗതാഗതയോഗ്യമായ റോഡുകള്‍ അവര്‍ക്ക് അത്യാവശ്യമാണ്.
2. ദുരന്തത്തില്‍ അകപ്പെട്ടവര്‍ മാനസികവും ശാരീരികവുമായി ഏറ്റവും ക്ഷീണിച്ചിരിക്കുന്ന സമയമായിരിക്കും അത്. ദുരന്തവുമായി മനസ്സ് പൊരുത്തപ്പെട്ടു തുടങ്ങിയിട്ടില്ലാത്ത സമയം. വേണ്ടത്ര ഭക്ഷണമോ വെള്ളമോ കിട്ടാതെ ശരീരവും തളര്‍ന്നിരിക്കുന്ന സമയമായിരിക്കും അത്.
3. ദുരന്തത്തില്‍പ്പെടാത്ത ആളുകള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ശാരീരികമായി ക്ഷീണിച്ചിരിക്കുന്ന സമയം കൂടിയായിയിരിക്കും അത്. അവരുടെ ടീമില്‍പ്പെട്ട ആരെങ്കിലും നാട്ടുകാരുടെ പിടിയില്‍പ്പെട്ടാല്‍ രക്ഷപ്പെടുത്തി കൊണ്ടുപോരാന്‍ ഇതുമൂലം അവര്‍ക്ക് എളുപ്പം സാധിക്കും.
ഓരോ പ്രകൃതി ദുരന്തത്തിനു ശേഷവും ഈ കഴുകന്മാര്‍ വന്ന് സ്ത്രീകളെയും കുഞ്ഞുങ്ങളെയും കടത്തിയതിനെക്കുറിച്ചുള്ള വിവരങ്ങള്‍ താഴെ നല്‍കുന്നു:
നേപ്പാള്‍ ഭൂകമ്പത്തിനു ശേഷം നടന്ന മനുഷ്യക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ : https://journeys.dartmouth.edu/NepalQuake-CaseStudies/human-trafficking/
https://www.ncbi.nlm.nih.gov/pubmed/27628536
https://indianexpress.com/article/world/world-news/nepal-since-earthquake-15-spike-in-human-trafficking-2771820/
നേപ്പാളില്‍ മനുഷ്യക്കടത്തു സംഘത്തില്‍ നിന്നും ഇന്ത്യന്‍ ആര്‍മി 160-ഓളം നേപ്പാളികളെ രക്ഷപ്പെടുത്തുകയുണ്ടായി: http://www.abc.net.au/news/2016-02-15/nepal-earthquakes-cause-spike-in-human-trafficking/7168398
പാക്കിസ്ഥാനിലെ ഭൂകമ്പത്തിനു ശേഷം നടന്നത്: https://www.christiantoday.com/article/india-pakistan-millions-of-children-at-risk-of-trafficking-following-floods/40948.htm
http://www.ecpat.org/wp-content/uploads/legacy/Factsheet_Pakistan.pdf
മ്യാന്മാര്‍ ഭൂകമ്പത്തിനു ശേഷം നടന്നത്: https://reliefweb.int/report/myanmar/myanmar-moves-protect-disaster-victims-human-traffickers
ശ്രീലങ്കയിലെ ജല പ്രളയത്തിനു ശേഷം നടന്ന മനുഷ്യക്കടത്ത്: https://www.theguardian.com/world/2005/jan/05/tsunami2004.internationalaidanddevelopment
ഫിലിപ്പീന്‍സിലെ പ്രകൃതി ദുരന്തത്തിനു ശേഷമുണ്ടായ മനുഷ്യക്കടത്ത്: https://www.devex.com/news/human-trafficking-prevalent-in-post-typhoon-philippines-82576
ഏഷ്യന്‍രാജ്യങ്ങളില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷമുണ്ടാകുന്ന മനുഷ്യക്കടത്തിനെ കുറിച്ച്: https://theconversation.com/women-worse-off-when-it-comes-to-natural-disasters-21717
ആസ്സാമിലെ ജലപ്രളയത്തിനു ശേഷമുണ്ടായ മനുഷ്യക്കടത്ത്: https://www.hindustantimes.com/editorials/assam-flood-and-human-trafficking-go-together/story-HHKeg7wp9hxC6gJokQAFSN.html
“Natural Disaster and Vulnerability to Trafficking of Women and Girls in India” എന്ന തലേക്കെട്ടില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ Mondira Dutta, PhD എഴുതിയിരിക്കുന്ന ലേഖനം: https://eujournal.org/index.php/esj/article/viewFile/9242/8781
നേപ്പാള്‍ ഭൂകമ്പത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം സ്ത്രീകളും കുട്ടികളും മനുഷ്യക്കടത്തുകാരുടെ കൈയില്‍ വീഴാനുള്ള സാധ്യതകളെ കുറിച്ച് “Impact of natural disasters on girls and women” എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട പഠനം:
http://norlha.org/wp-content/uploads/2015/04/Impact_of_natural_disaster_on_girls_and_women_Norlha_June_2015.pdf
പ്രകൃതി ദുരന്തങ്ങള്‍ എങ്ങനെ മനുഷ്യക്കടത്തുകാരുടെ ചാകരക്കാലമാകുന്നു എന്ന് വിവരിക്കുന്ന ലേഖനങ്ങള്‍: https://polarisproject.org/blog/2017/09/01/natural-disasters-and-increased-risk-human-trafficking
https://www.pri.org/stories/2017-10-05/human-trafficking-hidden-aftermath-natural-disasters
https://onlinelibrary.wiley.com/doi/full/10.1111/imig.12374
http://theconversation.com/why-child-trafficking-spikes-after-natural-disasters-and-what-we-can-do-about-it-53464
https://fightthenewdrug.org/natural-disasters-fuel-sex-trafficking/
CNN – ഈ വിഷയത്തിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്: https://edition.cnn.com/2016/03/23/opinions/child-trafficking-natural-disasters/index.html
പ്രകൃതി ദുരന്തവും മനുഷ്യക്കടത്തും തമ്മിലുള്ള ബന്ധം വിവരിക്കുന്ന ലേഖനം: https://www.interaction.org/newsroom/blog/link-between-natural-disasters-crises-and-human-trafficking
പിള്ളേരെപ്പിടുത്തവും മനുഷ്യക്കടത്തും പഴയ മുത്തശ്ശിക്കഥകളല്ല, ബില്യൺ ഡോളർ ബിസിനസ്സാണ്. അത് ഭൂഗോളാമാകെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ ശൃംഗലയാണ്. അതിനെതിരെ ആഗോള വ്യാപകമായി നമുക്ക് പോരാടാന്‍ പറ്റിയെന്ന് വരില്ല, എന്നാല്‍ നമ്മുടെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും അവര്‍ക്ക് വിട്ടു കൊടുക്കാതെ സംരക്ഷിക്കാന്‍ നമുക്ക് കഴിയും, നാം അല്പം ജാഗ്രത പുലര്‍ത്തണം എന്ന് മാത്രം.
ക്യാമ്പുകളിലും, വീടുകളിലും മാതാപിതാക്കളും വോളണ്ടിയേഴ്സും വളരെ വളരെ വളരെ ശ്രദ്ധിക്കുക.
സംശയം തോന്നിയാൽ ഒരു മടിയും ദാക്ഷിണ്യവും വിചാരിക്കാതെ ക്ഷമയോടെ വിവരം പോലീസിനെ ഉടനടി അറിയിക്കുക.
അക്രമം, സദാചാര പോലീസിംഗ് എന്നിവ ഒഴിവാക്കുക.
റയിൽവേ, ബസ് യാത്രക്കാർ യാത്രകളിൽ എന്തെങ്കിലും സംശയം തോന്നിയാൽ മടിക്കരുത്; പോലീസ് സഹായം ഉടനടി ആവശ്യപ്പെടുക. അവഗണന വിചാരിക്കരുതേ.
ദുരന്ത നാളുകൾ തീർന്ന് റോഡ് റെയിൽ കണക്റ്റിവിറ്റി ആക്റ്റീവാകുന്ന ആദ്യ ആഴ്ച്ചകൾ ഇവർ സജീവമാകും അതുകൊണ്ട് ഇനിയുള്ള ഒരാഴ്ചക്കാലം വളരെ വളരെ വളരെ ശ്രദ്ധിക്കുക, ജാഗ്രത പുലര്‍ത്തുക.
ഇതൊന്നും കേരളത്തില്‍ നടക്കുകയില്ല എന്നാണു നിങ്ങള്‍ വിചാരിക്കുന്നതെങ്കില്‍ ഇപ്പോഴും നിങ്ങള്‍ മൂഢസ്വര്‍ഗ്ഗത്തിലാണ് കഴിയുന്നത് എന്നാണര്‍ത്ഥം. കാരണം, അമേരിക്കയില്‍ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും മറ്റു പ്രകൃതി ദുരന്തവും ഉണ്ടാകുമ്പോള്‍ അവിടെയും ഇക്കൂട്ടര്‍ വന്ന് മനുഷ്യക്കടത്ത് നടത്തുന്നുണ്ട്. ലോക പോലീസിന്‍റെ വീട്ടില്‍ ചെന്ന് അവരുടെ കുഞ്ഞുങ്ങളെയും സ്ത്രീകളേയും കടത്തിക്കൊണ്ടു പോകുന്നവര്‍ക്ക് കേരളം അത്ര വലിയ ഇരയൊന്നുമല്ല എന്ന യാഥാര്‍ഥ്യം ആദ്യം അംഗീകരിക്കുക. അമേരിക്കയിലെ പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം ഇവര്‍ നടത്തിയിട്ടുള്ള മനുഷ്യക്കടത്തിനെ കുറിച്ച് വന്നിരിക്കുന്ന ലേഖനങ്ങളുടെ ലിങ്കുകള്‍:
http://hopeforthesold.com/as-hurricanes-and-earthquakes-move-on-human-traffickers-move-in/
https://www.huffingtonpost.com/entry/harvey-irma-and-maria-natural-disasters-and-human_us_59d55cdbe4b085c51090ad63
http://scholarworks.uark.edu/cgi/viewcontent.cgi?article=1028&context=acctuht
ഒരു ദുരന്തത്തെ നാം ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചുകൊണ്ടിരിക്കുകയാണ്, വരാന്‍ പോകുന്ന ദുരന്തത്തെയും നാം ഒറ്റക്കെട്ടായി നിന്ന് തന്നെ അതിജീവിക്കണം...
Post A Comment:
0 comments: