
"ദുരിതം''എന്നത് വെള്ളപൊക്കമുള്ള സ്ഥലങ്ങളിൽ മാത്രമല്ല. നമ്മുടെ അയൽ വീടുകളിലും ഉണ്ടാവാം. അനുകൂലമല്ലാത്ത കാലാവസ്ഥ കാരണം പുറത്ത് ജോലിക്ക് (മഴ കാരണം തടസപെടുന്ന ജോലികൾക്ക്) പോകാൻ കഴിയാത്ത ഗൃഹനാഥൻമാരുള്ള വീടുകൾ പട്ടിണിയിലേക്ക് പോകാൻ സാദ്ധ്യതയുണ്ട്. ഒരു പക്ഷേ നാമത് അറിയാതെ പോയേക്കാം. വാട്ട്സ്ആപ്പിലും ഫെയ്സ് ബുക്കിലും നാം വാർത്തകൾ പങ്ക് വെക്കുന്നതിനിടയിൽ നമ്മുടെ തൊട്ടടുത്ത വീടുകളിൽ പട്ടിണിയില്ല എന്ന് അവരോട് നേരിട്ട് ക്ഷേമാന്വേഷണം നടത്തി ഉറപ്പ് വരുത്തണം. ഇതിൽ ജാതി, മതം, രാഷ്ടീയം, സംഘടന, മറ്റ് വിഭാഗീയതകൾ തടസമാകരുത്. പട്ടിണി എന്ന സ്ഥിതി മരണ ശേഷം മാത്രം പുറത്തറിയുന്ന ഒന്നാണ് .
ദയവായി ഇതിനെ അവഗണിക്കാതിരിക്കുക..
ദയവായി സഹകരിക്കുക....
നമുക്ക് പ്രയത്നിക്കാം.....
Post A Comment:
0 comments: