ക്രിസ്മസിന്റെ വരവറിയിച്ച് പാവറട്ടി തീർഥകേന്ദ്രത്തിൽ കാരൾ മത്സരം. തീർഥകേന്ദ്രം കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയാണു കാരൾ മൽസരം സംഘടിപ്പിച്ചത്.
ഇരുപതോളം കുടുംബക്കൂട്ടായ്മ യൂണിറ്റുകള്‍ പങ്കെടുത്തു.
ചലിക്കുന്ന പുല്‍ക്കൂട് ഉള്‍പ്പെടെ കരോള്‍ഗാനങ്ങളുടെ അകമ്പടിയോടെ എത്തിയ ക്രിസ്മസ് പാപ്പമാര്‍, മാലാഖമാര്‍ എന്നിവ ആകര്‍ഷണമായി. തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവത്തൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി ഭാരവാഹികള്‍, പള്ളിട്രസ്റ്റിമാര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Post A Comment:
0 comments: